Type Here to Get Search Results !

Bottom Ad

കാസർകോട് മെഡിക്കൽ കോളേജ്: സർക്കാറിന്റെ അനങ്ങാപാറ നയം പ്രതിഷേധാർഹം-മുസ്ലിം ലീഗ്

Related imageകാസർകോട് :(www.evisionnews.co)കാസർകോട്മെഡിക്കൽ കേളേജ് ഉടൻ യഥാർത്ഥ്യമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ യോഗം സർക്കാറിനോട്

ആവശ്യപ്പെട്ടു.ഇക്കാര്യത്തിൽ സർക്കാറിന്റെ അനങ്ങാപ്പാറനയം പ്രതിഷേധാർഹമാണ്. കാസർകോടിന്റെ ആരോഗ്യസുരക്ഷയ്ക്കും,വികസന കുതിപ്പിനും നിദാനമാകുന്ന പ്രസ്തുത മെഡിക്കൽ കേളേജ് ന്റെ പണിത്വരിതപ്പെടുത്തുന്നതിന് മതിയായ ഫണ്ട് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് ചെർക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ധീൻ സ്വാഗതം പറഞ്ഞു. ചന്ദ്രികാ ക്യാമ്പയിൽ വിജയിപ്പിക്കാൻ യോഗം കീഴ്ഘടകങ്ങൾക്ക്നിർദ്ദേശം നൽകി.

ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ധീൻ അവതരിപ്പിച്ച റിപ്പോർട്ടും , ജില്ലാ ട്രഷറർ എ.അബദുൾ റഹ്മാൻ അവതരിപ്പിച്ച കണക്കുംഐക്യകണ്ഠേന അംഗീകരിച്ചു.സി .ടി . അഹമ്മദലി , എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ,പി.ബി.അബ്ദുൾറസാഖ്എം.എൽ.എ., പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ ,കല്ലട്ര മാഹിൻഹാജി,കെ.എം.ശംസുദ്ദീൻഹാജി,ടി.ഇ.അബ്ദുല്ല, എ.ജി.സി.ബഷീർ, കെ.ഇ.എ.ബക്കർ ,എം.അബ്ദുല്ല മുഗു, ഹനീഫ ഹാജിപൈവളിഗെ,സി.

മുഹമ്മദ് കുഞ്ഞി, അൻവർ ചേരങ്കൈ, എസ്.എ.എം. ബഷീർ, അബ്ദുല്ല ആറങ്ങാടി, ടി.എ.മൂസ,എ.എം.കടവത്ത്, എം.പി.ജാഫർ,

എം.അബ്ബാസ്, കെ.അബദുള്ള കുഞ്ഞി, എ.ബി.ശാഫി, അബ്ദുൾ റഹ്മാൻ ഒൺഫോർ ,എം.ടി .പി .കരിം പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad