Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായി എം സി ഖമറുദ്ദീനെയും ജനറല്‍ സെക്രട്ടറിയായി എ അബ്ദുള്‍ റഹ് മാനെയും തിരഞ്ഞെടുത്തു. കല്ലട്ര മാഹിന്‍ ഹാജി ട്രഷറർ


കാസര്‍കോട്:(www.evisionnewമുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായി എം സി ഖമറുദ്ദീനെയും ജനറല്‍ സെക്രട്ടറിയായി എ അബ്ദുള്‍ റഹ് മാനെയും തിരഞ്ഞെടുത്തു.
കല്ലട്ര മാഹിന്‍ ഹാജിയാണ്  ട്രഷറർ.  കാസര്‍കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന നേതൃത്വം ഉണ്ടാക്കിയ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
വൈസ്പ്രസിഡണ്ടുമാര്‍: പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദുല്ല, എം എസ് മുഹമ്മദ്, എസ് എം ബഷീര്‍, വി.കെ.പി ഹമീദലി. സെക്രട്ടറിമാര്‍: പി.കെ ബാവ, കെ. മുഹമ്മദ് കുഞ്ഞി, അസീസ്, അബുല്‍ ഖാദര്‍, മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള. കല്ലട്ര മാഹിന്‍ ഹാജിയെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഉദുമ മണ്ഡലം പ്രസിഡണ്ടായി കെ ഇ എ ബക്കറിനെ നിയമിച്ചു. ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഒഴിവാകുന്ന ചെര്‍ക്കളം അബ്ദുല്ലയെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരും.  
Tags

Post a Comment

0 Comments

Top Post Ad

Below Post Ad