Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്‌ നെല്ലിക്കാട്ട്‌ കത്തിക്കുത്തേറ്റ് യുവാവിന് ഗുരുതരം


കാഞ്ഞങ്ങാട്‌: (www.evisionnews.co)നെല്ലിക്കാട്ടെ വിജയന്റെ മകന്‍ സുരേഷി (30)നെ കുത്തേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന്‌ ബന്ധുവായ ഗണേശന്‍ (35)ആണ്‌ കുത്തിയതെന്ന്‌ സുരേഷ്‌ പരാതിപ്പെട്ടു. ഇരുവരും പെയിന്റിംഗ്‌ തൊഴിലാളികളാണ്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ നെല്ലിക്കാട്ടായിരുന്നു സംഭവം. രണ്ടു കത്തികളുമായെത്തിയ ഗണേശന്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ കുത്തുകയായിരുന്നെന്നു പരാതിയില്‍ പറയുന്നു. വയറിന്റെ ഇടതുഭാഗത്താണ്‌ കുത്തേറ്റത്‌. സുരേഷിന്റെ പരാതിയില്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad