Type Here to Get Search Results !

Bottom Ad

മുന്നാട് പീപ്പിൾസ് കോളേജ് ഓഫീസ് പുതിയ കെട്ടിടം 3 ന് തൊഴിൽ മന്ത്രി.ടി പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

മുന്നാട് :(www.evisionnews.co)കാസർകോട് കോ-ഓപ്പറേറ്റിവ് എജ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പീപ്പിൾസ് സഹകരണ ആർട്സ് ആൻഡ് സയൻസ് കോളേജിനു വേണ്ടി നിർമ്മിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉൽഘാടനം 3 ന് 10.30 ന് നടക്കും. മലയോര മേഖലയായ മുന്നാട് പ്രദേശത്ത് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി വിദ്യാഭ്യാസ-കായിക - സാംസ്കാരിക രംഗത്ത് തിളങ്ങി നിൽക്കുന്ന സഹകരണ വിദ്യാദ്യാസ സ്ഥാപനം, ജില്ലയിലെ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ വികസനത്തിന്റെ നാഴികക്കല്ലുകൾ ഓരോന്നായി താണ്ടുകയാണ്.കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ
സ്വാശ്രയ മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് പീപ്പിൾസ് കോളേജ്.മലയോര മേഖലയിലുള്ള സ്ഥാപനമാണെങ്കിലും ജില്ലയിലെ വിവിധ ദൂരസ്ഥലങ്ങളിൽ നിന്നടക്കം 1500 ലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

1800 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പഴമയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ആധുനിക രീതിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ ഉൽഘാടനം എക്സൈസ് - തൊഴിൽ വകുപ്പ് മന്ത്രി.ടി പി.രാമകൃഷ്ണൻ നിർവ്വഹിക്കും.സൊസൈറ്റി പ്രസിഡണ്ട് പി.രാഘവൻ അദ്ധ്യക്ഷത വഹിക്കും.മുൻ എം.എൽ.എ കെ.പി സതീഷ് ചന്ദ്രൻ, വി.ബി. കൃഷ്ണകുമാർ, ഓമനാ രാമചന്ദ്രൻ, സി.രാമചന്ദ്രൻ, പി.ദിവാകരൻ, ഡോ.സി.കെ ലൂക്കോസ് എന്നിവർ സംസാരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad