Type Here to Get Search Results !

Bottom Ad

ഹൊസ്ദുർഗ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ട് ഇല്ലാതാക്കുവാനുള്ള നടപടിക്കെതിരെ എം എസ് എഫ് പ്രതിഷേധം

കാഞ്ഞങ്ങാട്:(www.evisionnews.co)ഹൊസ്ദുർഗ്  ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വയോജന കെട്ടിടം നിർമ്മിക്കാനുള്ള  കാഞ്ഞങ്ങാട് നഗരസഭാ തീരുമാനത്തിൽ പ്രതിഷേധിച്ച്  കാഞ്ഞങ്ങാട് മണ്ഡലം എം എസ് എഫ് കമ്മിറ്റി കൗൺസിൽ യോഗം നടക്കുന്ന  നഗരസഭയിലേക്ക് മാർച്ച് നടത്തി.കാഞ്ഞങ്ങാട്ടെ നിരവധി കായിക പ്രേമികളും സ്കൂളുകളും ആശ്രയിക്കുന്ന  മൈതാനമാണ് ഇത് . കായികാവശ്യത്തിന് ഉപയോഗിക്കേണ്ട മൈതാനം മറ്റു ആവിശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനുള്ള കാഞ്ഞങ്ങാട് നഗരസഭ അധികാരികളുടെ ധിക്കാരമായ നടപടി നോക്കി നിൽക്കാനാവില്ലെന്ന്  മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി പറഞ്ഞു. തുടർ നടപടിയുമായി നഗരസഭ മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ വിദ്യാർത്ഥികളെ തെരുവിൽ ഇറക്കി ഇതിനെ നേരിടുമെന്നും   അവിടെ കെട്ടിടം നിർമിക്കാൻ കുഴിച്ച കുഴികൾ എം എസ് എഫ് നികത്തുമെന്നും ആബിദ് കൂട്ടിച്ചേർത്തു.ആർ. ഡി. ഒ മൈതാനിയിൽ കെട്ടിടം പണിയുന്നതിനെതിരെ സ്റ്റേ നൽകിരുന്നു. എം.എ.സ്എഫ് മണ്ഡലം പ്രസിഡന്റ് റമീസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ഉന്നൈസ്മുബാറക്ക്,ആഷിക്ക് അടുക്കം,സാദിഖുൽ  അമീൻ,ഹസ്സൻ പടിഞ്ഞാർ,അഫ്സൽ പാലാഴി,ഇജാസ് പടിഞ്ഞാർ,റഹ്‌മാൻ കൂളിയങ്കാൽ,എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments

Top Post Ad

Below Post Ad