Type Here to Get Search Results !

Bottom Ad

മാഡത്തടുക്കയില്‍ എം എസ് എഫ് പ്രഥമ കമ്മിറ്റി നിലവില്‍ വന്നു


ബദിയടുക്ക :(www.evisionnews.co) മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് നടത്തുന്ന മലയോര സമ്മേളനത്തിന്‍റെ ഭാഗമായി നടത്തുന്ന ശാഖ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ മാഡത്തടുക്കയില്‍ നടന്നു. മലയോര സമ്മേളനം വിജയിപ്പിക്കാനും പ്രചരണ പരിപാടി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.  യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹൈദര്‍ കുടുപ്പംകുഴി പരിപാടി ഉദ്ഘാടനം ചെയ്തു. എം എസ് എഫ്  കാസർകോട്   മണ്ഡലം  സെക്രട്ടറി സക്കീര്‍ ബദിയടുക്ക, യൂത്ത് ലീഗ് ശാഖ സെക്രട്ടറി അര്‍ഷാദ് കന്യപ്പാടി സംസാരിച്ചു. റിഫായി ചര്‍ളട്ക്ക സ്വാഗതവും തബ്ഷീര്‍  നന്ദിയും പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad