Type Here to Get Search Results !

Bottom Ad

സ്കൂൾ പരിസരത്തെ ലഹരി വിൽപ്പന കേന്ദ്രങ്ങൾ അടച്ചു പൂട്ടണം; എം എസ് എഫ്


കാഞ്ഞങ്ങാട്:(www.evisionnews.co) സ്കൂൾ പരിസരത്തെ ലഹരി വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നും നിരോധിത ലഹരി വസ്തുക്കൾ ഉൾപ്പെടെ വിദ്യാർത്ഥികളെ ലഹരിക്ക് അടിമകളാക്കുന്ന ച്യൂയിംഗം വരെ സ്കൂൾ പരിസരത്ത് പരസ്യമായി വിൽപ്പന നടത്തുമ്പോൾ യാതൊരു നടപടിയും സ്വീകരിക്കാതെ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നത് ഇത്തരക്കാർക്ക് കൂട്ടുനിൽക്കുന്നതിന് തുല്യ മാണെന്നും 
പിടിക്കപെട്ടവർക്ക് തുച്ചമായ ഫൈൻ നൽകി വിട്ടയക്കുന്നതും നിരോധിത ലഹരി വസ്തുക്കൾ വിൽക്കുന്നവരെ വീണ്ടും വിൽക്കുവാൻ പ്രേരി പ്പിക്കുന്നതെന്നും എം എസ് എഫ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് റമീസ് ആറങ്ങാടിയും ജനറൽ സെക്രട്ടറി ഉനൈസ് മുബാറക്കും  പ്രസ്താവിച്ചു. നിരോധിത ലഹരി വിൽപ്പന കേന്ദ്രങ്ങൾക്കെതിരെ  വിദ്യാർത്ഥികളുടെ ഒപ്പ് ശേഖരണം  നടത്തി എം എസ് എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർക്കും എക്സൈസ് ഉദ്യോഗസ് സ്ഥർക്കും പരാതി നൽകുമെന്നും ഇരുവരും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad