Type Here to Get Search Results !

Bottom Ad

നരേന്ദ്ര മോദിയുടെ തൊലിയുരിച്ച്‌ കളയും;ഭീഷണിയുമായി ലാലു പ്രസാദ് യാദവിന്റെ മകന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൊലിയുരിച്ച്‌ കളയുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ്. ലാലു പ്രസാദ് യാദവിന്റെ സെഡ് പ്ലസ് സുരക്ഷാ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് മകന്‍ തേജ് പ്രതാപ് യാദവിന്റെ ഭീഷണി. സുരക്ഷാ പിന്‍വലിച്ചതു ലാലുവിനെ വധിക്കാനുള്ള ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു.
ലാലുവിന്റെ സുരക്ഷ പിന്‍വലിച്ചതിലൂടെ കേന്ദ്രത്തിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് കാണാനായത്. ആര്‍ജെഡി നേതാവിന് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം മോദിക്കും നിതീഷ് കുമാറിനുമായിരിക്കുമെന്നും തേജ് പ്രതാപ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിലെ വിഐപികള്‍ നേരിടുന്ന സുരക്ഷാ ഭീഷണി വ്യാപകമായി പരിശോധിച്ച്‌ അവര്‍ക്ക് നല്‍കി വരുന്ന സുരക്ഷാ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ലാലുവിന്റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ച്‌ സെഡ് കാറ്റഗറിയാക്കി ചുരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. നേരത്തെ എന്‍എസ്ജി കമാന്‍ഡോസിന്റെ സുരക്ഷാ സന്നാഹമുണ്ടായിരുന്ന ലാലുവിന് ഇനിമുതല്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസിന്റെ സായുധ സേനയുടെ സുരക്ഷയാണ് ലഭിക്കുക.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad