Type Here to Get Search Results !

Bottom Ad

മുള്ളേരിയയില്‍ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാതായി


പെര്‍ള: കോളേജിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ പി.യു.സി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയെ കാണാതായി. മുള്ളേരിയ, തുണ്ടിക്കൈയിലെ മഹാലിംഗേശ്വര ഭട്ടിന്റെ മകന്‍ കൃഷ്ണരാജി (17)നെയാണ് കാണാതായത്. പുത്തൂര്‍ വിവേകാനന്ദ കോളേജിലെ വിദ്യാര്‍ത്ഥിയാണ്. പെര്‍ള, കാട്ടുകുക്കെ, സൂര്‍ജലുവിലെ ബന്ധുവായ ജയദുര്‍ഗ്ഗയുടെ വീട്ടില്‍ താമസിച്ചാണ് കോളേജില്‍ പോയിരുന്നത്. പതിവുപോലെ ഈ മാസം 23ന് രാവിലെ വീട്ടില്‍ നിന്നു ഇറങ്ങിയതാണ്. വൈകുന്നേരം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കോളേജില്‍ അന്വേഷിച്ചുവെങ്കിലും ക്ലാസില്‍ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി.തുടര്‍ന്ന് ജയദുര്‍ഗ്ഗ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി. പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ കേസ് വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത് ഏറ്റെടുത്ത് അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലി ന്റെ സഹായം തേടിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad