Type Here to Get Search Results !

Bottom Ad

കളഞ്ഞു കിട്ടിയ ബാഗ്‌ ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച്‌ വിദ്യാര്‍ത്ഥി മാതൃകയായി


കുമ്പള:(www.evisionnews.co)കളഞ്ഞു കിട്ടിയ ബാഗ്‌  ഉടമസ്ഥന്  തിരിച്ചേല്‍പ്പിച്ച്‌ വിദ്യാര്‍ത്ഥി മാതൃകയായി.മാവിനക്കട്ടയിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ ത്ഥി പ്രശാന്ത്‌ (20)ആണ്‌ മാതൃകയായത്‌. ഈ മാസം 24ന്‌ ആണ്‌ പണവും സ്വര്‍ണ്ണവും വിലപിടിപ്പുള്ള രേഖകളും അടങ്ങിയ ചെറിയ ബാഗ്‌   പ്രശാന്തിന്‌ കളഞ്ഞു കിട്ടുകയായിരുന്നു.  ഉടമസ്ഥനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ബാഗ്‌ കുമ്പള പൊലീസിനു കൈമാറി. ഇതിനിടയിലാണ്‌ ബാഗ്‌ നഷ്‌ടപ്പെട്ടുവെന്ന പരാതിയുമായി ഉടമ പൊലീസ്‌ സ്റ്റേഷനില്‍ എത്തിയത്‌. യഥാര്‍ത്ഥ അവകാശിയാണെന്നു തിരിച്ചറിഞ്ഞതോടെ പൊലീസ്‌ പ്രശാന്തിനെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad