Type Here to Get Search Results !

Bottom Ad

ബലപ്രയോഗത്തിലൂടെയല്ല കുട്ടികളെ വളര്‍ത്തേണ്ടത്: മന്ത്രി ഇ.ചന്ദ്രശേഖരന്‍


കാസര്‍കോട് : (www.evisionnews.co) ബലപ്രയോഗത്തിലൂടെയല്ല കുട്ടികളെ വളര്‍ത്തേണ്ടതെ് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. സമൂഹത്തില്‍ കുട്ടികള്‍ക്ക് നിര്‍ഭയരായി ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സ്‌കൂള്‍ കുട്ടികള്‍ നേരിടുന്ന  വിവിധ പ്രശ്നങ്ങള്‍ അവരില്‍ നിന്നു തന്നെ മനസ്സിലാക്കുതിനായി  സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച ജില്ലാതല സംവാദം  ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 
കുട്ടികള്‍ക്ക് സ്വതന്ത്രമായി ജീവിക്കുവാനും വളരുവാനുമുള്ള സാഹചര്യമുണ്ടാകണം. കുടുംബങ്ങളില്‍ കു'ികള്‍ക്കെതിരായി രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകള്‍പോലും ബാലാവകാശ ലംഘനമാണ്. ബാലാവകാശംസംബന്ധിച്ച് ഇനിയും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും  അവബോധമുണ്ടായിട്ടില്ല. കുട്ടികളെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും തല്ലാനുള്ള അവകാശമില്ല. 
അവകാശത്തിനൊപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുമ്പോഴാണ് നല്ല പൗരന്മാരുണ്ടാകുതെന്ന് അധ്യക്ഷത വഹിച്ച ബാലാവകാശ കമ്മീഷന്‍  ചെയര്‍പേഴ്സണ്‍ ശോഭാ കോശി പറഞ്ഞു. 
ജില്ലയിലെ  ഒമ്പത്, 11 ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് സംവാദത്തില്‍ പങ്കെടുത്തത്. കമ്മീഷന്‍ അംഗങ്ങളായ  ശ്രീല മേനോന്‍, സിസ്റ്റര്‍ ബിജി ജോസ്, ചൈല്‍ഡ് പ്രൊ'ക്ഷന്‍ ജില്ലാ ഓഫീസര്‍ പി.ബിജു, വയനാട് ജില്ലാ പ്രോബേഷന്‍ ഓഫീസര്‍ അഷ്റഫ് കാവില്‍ എിവര്‍ പങ്കെടുത്തു.തുടര്‍് അഷ്റഫ് കാവില്‍ കു'ികള്‍ക്കായി  ബാലാവകാശങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. പാനല്‍ ചര്‍ച്ചയില്‍  ജില്ലാപോലീസ് മേധാവി കെ.ജി സൈമ, വിവിധ വകുപ്പുകളുടെ  ജില്ലാ മേധാവികള്‍ പങ്കെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad