Type Here to Get Search Results !

Bottom Ad

എംഐസി ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മലബാര്‍ സമ്മിറ്റ് ശ്രദ്ധേയമായി

ചട്ടഞ്ചാല്‍: (www.evisionnews.co)കേന്ദ്ര സര്‍ക്കാരിന്റെ വിവാദ പദ്ധതികളായ നോട്ടുനിരോധനവും ജിഎസ്ടി നടപ്പാക്കലും കാരണം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് എംഐസി ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മലബാര്‍ സമ്മിറ്റ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുത്തന്‍ അനുഭവമായി.
സമ്മിറ്റില്‍ ബിജെപി, സിപിഎം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ യഥാക്രമം സിറാജ് പെരുമ്പട്ട, റിയാസ് ഓട്ടപ്പടവ്, റശീദ് പുണ്ടൂര്‍ പ്രതിനിധീകരിച്ച് സംസാരിച്ചു. സാമ്പത്തിക ശാസ്ത്ര വിദഗ്ദനായി തന്‍സീഫ് ഗഡിയാറും വ്യാപാര സമിതിയെ പ്രതിനിധീകരിച്ച് സയ്യിദ് സൈഫുദ്ദീനും സമ്മിറ്റില്‍ സംസാരിച്ചു. വിദ്യാര്‍ത്ഥി സംഘടനയായ ദിശയുടെ കീഴില്‍ പുതുതായി രൂപികരിച്ച ആര്‍ട്‌സ് ലാബാണ് സമ്മിറ്റിന് ചുക്കാന്‍ പിടിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad