Type Here to Get Search Results !

Bottom Ad

ജില്ലാ സ്‌കൂള്‍ കലോത്സവം: മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു


ചെമ്മനാട് (www.evisionnews.co): കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം മീഡിയ റൂം കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ടി. എം ഷാഫി ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ സി .ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. ജോ. കണ്‍വീനര്‍ എ.സി ജയശ്രീ സ്വാഗതം പറഞ്ഞു.

മീഡിയ കമ്മിറ്റി അംഗങ്ങളായ ഷഫീഖ് നസ്റുള്ള ,സി പി അഭിരാം, കെ.സുരേഷ് ,ഫാത്തിമത്ത് സുഹ് റ,റഫീഖ് കേളോട്ട് പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ്, ഹെഡ്മാസ്റ്റര്‍ രാജീവന്‍,പി.ടി .എ പ്രസിഡണ്ട് റഫീഖ്, സ്‌കൂള്‍ കണ്‍ വീനര്‍ പി.എം.അബ്ദുല്ല ,സി എല്‍ ഹമീദ് ,ഖാദര്‍ കുന്നില്‍, മാധ്യമ പ്രവര്‍ത്തകരായ രവീന്ദ്രന്‍ രാവണീശ്വരം, അബ്ദുല്ലക്കുഞ്ഞി ഉദുമ, പി.പി. ലിബീഷ് കുമാര്‍, കെ.വി. പത്മേഷ്, വി. കെ.പ്രദീപ്, മണികണ്ഠന്‍ പാലിച്ചിയടുക്കം, ബി.രാമനാഥ് പൈ, ഷൈബിന്‍ ജോസഫ്, ബക്കര്‍ മുക്ക്, വി.കുമാര്‍, അധ്യാപകരായ സുകുമാരന്‍ നായര്‍,മണികണ്ഠന്‍ ചെയര്‍മാന്‍ അബ്ദുല്‍ റഹിമാന്‍ കളനാട് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad