Type Here to Get Search Results !

Bottom Ad

നവീകരിച്ച ഒറവങ്കര ഖിള്ർ ജുമാ മസ്ജിദ് വിശ്വാസികൾക്ക് തുറന്ന് കൊടുത്തു

മേൽപറമ്പ്: (www.evisionnews.co)നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഒറവങ്കര ഖിള്ർ മസ്ജിദ് നവീകരണ പ്രവർത്തികൾക്ക് ശേഷം പൂർണമായും വിശ്വാസികൾക്ക് തുറന്ന് കൊടുത്തു. കീഴൂർ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ മുസ്ലിയാരിന്റെ നേതൃത്വത്തിൽ ഇന്നലെ മഗ്‌രിബ് നിസ്കാരം ജമാഅത്തായി നിർവഹിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. നൂറ്റാണ്ട് മുമ്പേ ദർസിനും മതപഠനത്തിനും പേര് കേട്ട സ്ഥലമാണ് ഒറവങ്കരയും കടവത്തും പയോട്ടയും. ദീനീ പഠനത്തിനായി ദൂരെ ദിക്കിൽ നിന്ന് പോലും വിദ്യാർത്ഥികൾ ഇവിടെ എത്തിച്ചേർന്നിരുന്നു. മലബാറിലെ പൊന്നാനിയെന്ന് പോലും ഈ പ്രദേശത്തെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് മുമ്പ് പൂർണമായും പുതുക്കിപ്പണിത മസ്ജിദ് ഇപ്പോൾ ആധുനിക സജ്ജീകരങ്ങളോടെ വീണ്ടും പുതുക്കുകയായിരുന്നു, പെയിന്റിങ്. കർപ്പറ്റ്, വയറിങ്, പ്ലംബിങ്, സൗണ്ട് സിസ്റ്റം തുടങ്ങിയവ നവീകരിക്കുകയും ഫാൾസ് സീലിംഗ്,  എയർ കണ്ടീഷനിങ് തുടങ്ങിയവ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു. നാട്ടിലേയും വിവിധ ഗൾഫ് നാടുകളിലുമുള്ള എം.വൈ.എൽ. കമ്മിറ്റികളുടെ നിതാന്ത പരിശ്രമത്തിൽ പന്ത്രണ്ട് ലക്ഷത്തോളം രൂപ ചിലവഴിച്ച് രണ്ട് മാസം കൊണ്ടാണ് പ്രവൃത്തി പൂർത്തീകരിച്ചത്.

കിഴൂർ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി മാഹിൻ കല്ലട്ര, കീഴൂർ ജമാഅത്ത് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്, കീഴൂർ ഖത്തീബ്, ഒറവങ്കര ഖത്തീബ് അഷ്‌റഫ് മൗലവി, അബ്ദുള്ള കുഞ്ഞി കീഴൂർ, അബ്ദുൽ റഹിമാൻ ഹാജി, ഷാഫി കോച്ചനാട്, നിസാർ കല്ലട്ര, സമീർ അഹമ്മദ്, ഹാരിസ് ബേർക്ക, തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad