Type Here to Get Search Results !

Bottom Ad

കുമ്പളയിലെ മത്സ്യവ്യാപാരം മാര്‍ക്കറ്റിലേക്ക് മാറ്റാന്‍ അധികൃതര്‍ തയാറാവണം: ഡി.വൈ.എഫ്.ഐ


കുമ്പള (www.evisionnews.co): കുമ്പളയിലെ മത്സ്യവ്യാപാരം മാര്‍ക്കറ്റിലേക്ക് മാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാവണമെന്ന് ഡി.വൈ.എഫ്.ഐ കുമ്പള മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മത്സ്യവ്യാപാരം റോഡ് തടസപ്പെടുത്തി നടത്തുന്നത് മൂലം ഇതുവഴി കാല്‍നടയാത്രയും വാഹന ഗതാഗതവും പൂര്‍ണമായും നിലച്ചനിലയിലാണ്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍ക്കുകയും മാര്‍ക്കറ്റ് ശുചീകരിക്കുകയും ചെയ്തു. എങ്കിലും വ്യാപാരികള്‍ മാര്‍ക്കറ്റിലേക്ക് മാറാനോ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് അധികൃതരോ തയാറാവുന്നില്ല. ഈ പ്രശ്‌നത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുകയും റോഡ് ഗതാഗത യോഗ്യമാക്കി വ്യാപാരം മാര്‍ക്കറ്റിലേക്ക് മാറ്റാനും പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെനമെന്നാണ് ആവശ്യം.


Keywords: Kasargod, news, kumbla, dyfis

Post a Comment

0 Comments

Top Post Ad

Below Post Ad