Type Here to Get Search Results !

Bottom Ad

നാടൊരുങ്ങി: തളങ്കര മാലിക് ദീനാര്‍ മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാകും


കാസര്‍കോട് (www.evisionnews.co): ചരിത്രപ്രസിദ്ധമായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ മാലിക് ദീനാര്‍ ഉറൂസിന് നാളെ തുടക്കമാവും. ഉറൂസിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി കഴിഞ്ഞു. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള ഉറൂസ് മാലിക് ദീനാര്‍ പള്ളിയുടെ നവീകരണ പ്രവര്‍ത്തനം നടന്നതിനാല്‍ ഇത്തവണ അഞ്ചാം വര്‍ഷത്തിലാണ് നടക്കുന്നത്. ഉറൂസിന്റെ മുന്നോടിയായി ഈമാസം 12ന് സമാരംഭം കുറിച്ച മതപ്രഭാഷണം ശ്രവിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. 

നാളെ രാവിലെ പത്തുമണിക്ക് മഖാം സിയാറത്തോടെ ഉറൂസ് പരിപാടിക്ക് തുടക്കമാകും. സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ: കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ സിയാറത്തിന് നേതൃത്വം നല്‍കും. മംഗലാപുരം- കിഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവി, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്്‌ലിയാര്‍, എം.എ ഖാസിം മുസ്്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, കെ.എം അബ്ദുല്‍ മജീദ് ബാഖവി, ജി.എസ്. അബ്ദുല്‍ റഹ്്മാന്‍ മദനി നെല്ലിക്കുന്ന്, ഡോ: സലീം നദവി, ഹാഫിസ് അബ്ദുല്‍ ബാസിത് മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം മജ്‌ലിസുന്നൂര്‍ നടക്കും. ഒമ്പതു മണിക്ക് (www.evisionnews.co) ഉറൂസ് പരിപാടി സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്ത്‌കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷനാകും. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 

മൂന്നിന് മൂന്നുമണിക്ക് മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി ഓഡിറ്റോറിയത്തില്‍ പ്രവാസി സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ട് അസ്‌ലം പടിഞ്ഞാര്‍ അധ്യക്ഷനാകും. ഖാദര്‍ തെരുവത്ത് മുഖ്യാതിഥിയാകും. രാത്രി ഒമ്പത് മണിക്ക് ഉറൂസ് പരിപാടിയില്‍ ത്വാഖ അഹ്മദ് മൗലവി, ഹാമിദ് കോയമ്മ തങ്ങള്‍ ദുബൈ, അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബയല്‍, സഫ്‌വാന്‍ തങ്ങള്‍ ഏഴിമല, സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. നാലിന് രാത്രി ഒമ്പത് മണിക്ക് എം. ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, അബ്ദുല്‍ സലാം മുസ്‌ലിയാര്‍ ദേവര്‍ശോല പ്രഭാഷണം നടത്തും. 

അഞ്ചിന് രാവിലെ 10.30ന് മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പാരന്റ്‌സ് മീറ്റ് അക്കാദമി ഓഡിറ്റോറിയത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ട് കെ.എ.എം ബഷീര്‍ അധ്യക്ഷനാകും. സിറാജുദ്ധീന്‍ പറമ്പത്ത്, റഫീഖ് സക്കരിയ്യ ഫൈസി കൂടത്തായി പ്രഭാഷണം നടത്തും. വൈകിട്ട് നാലുമണിക്ക് സനദ് ദാന സമ്മേളനം സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യഹ്‌യ തളങ്കര (www.evisionnews.co)അധ്യക്ഷനാകും. ഡോ. പി.എ. ഇബ്രാഹിം ഹാജി സോവനീര്‍ പ്രകാശനം ചെയ്യും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ്. ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ നദ്‌വി, താഖാ അഹ്മദ് മൗലവി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, കെ.സി മുഹമ്മദ് ബാഖവി സംബന്ധിക്കും. തുടര്‍ന്ന് ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, അബ്ദസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 

ആറിന് രാത്രി ഒമ്പത് മണിക്ക് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ഹാമിദ് കോയമ്മ തങ്ങള്‍ രാമന്തള്ളി, എം.എ നജീബ് മൗലവി പ്രഭാഷണം നടത്തും. ഏഴിന് 2.30ന് ഉലമാ ഉമറാസമ്മേളനം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷനാകും. താഖാ അഹ്മദ് മൗലവി പ്രഭാഷണം നടത്തും. മുനീര്‍ ഹുദവി രാമനാട്ടുകര വിഷയാവതരണം നടത്തും. രാത്രി ഒമ്പത് മണിക്ക് എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാന്തപുരം, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, അത്താഉള്ള തങ്ങള്‍ ഉദ്യാവര്‍, റഹ്മത്തുള്ള സഖാഫി എളമരം പ്രഭാഷണം നടത്തും. 

എട്ടിന് മൂന്നു മണിക്ക് ചരിത്ര സെമിനാര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. ടി.ഇ അബ്ദുല്ല അധ്യക്ഷനാകും. കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. കെ.എസ് മാധവന്‍ വിഷയാവതരണം നടത്തും. ഒമ്പത് മണിക്ക് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍, അല്‍ ഹാഫിള് മുഹമ്മദ് ബിലാല്‍ മൗലവി നടുമങ്ങാട് പ്രഭാഷണം നടത്തും. ഒമ്പതിന് രാത്രി ഒമ്പത് മണിക്ക് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, നജ്മുദ്ദീന്‍ തങ്ങള്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ദാരിമി നായന്മാര്‍മൂല, അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. 10ന് രാത്രി ഒമ്പത് മണിക്ക് പള്ളിക്കര ഖാസി പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, എം.എ ഖാസിം മുസ്‌ലിയാര്‍, ഇബ്രാഹിം ഖലീല്‍ ഹുദവി പ്രഭാഷണം നടത്തും. 

11ന് രാത്രി ഒമ്പത് മണിക്ക് സമാപന സമ്മേളനം ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷനാകും. ഹസ്രത്ത് മൊയ്തീന്‍ ഷാ കാരത്തൂര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമല്ലുല്ലൈലി തങ്ങള്‍, ഖാസി താഖാ അഹ്മദ് മൗലവി, നീലേശ്വരം ഖാസി കെ. മഹ്മൂദ് മുസ്‌ലിയാര്‍, മാലിക് ദീനാര്‍ മുദരിസ് അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് കെ.എം അബ്ദുല്‍ മജീദ് ബാഖവി, ഇ.പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം, കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പ്രസംഗിക്കും. മതപ്രഭാഷണത്തിന് ശേഷം (www.evisionnews.co)മൗലീദ് പാരായണം നടക്കും. 12ന് സുബ്ഹി നമസ്‌കാരാനന്തരം ജനലക്ഷങ്ങള്‍ക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും. പത്രസമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ യഹ് യ തളങ്കര, കണ്‍വീനര്‍ എ അബ്ദുല്‍ റഹ്മാന്‍, വൈസ് ചെയര്‍മാന്മാരായ ടി.ഇ അബ്ദുല്ല, ബഷീര്‍ വോളിബോള്‍, സെക്രട്ടറിമാരായ കെ.എം അബ്ദുല്‍ റഹിമാന്‍, ടി.എ ഷാഫി, എന്‍.കെ അമാനുള്ള പങ്കെടുത്തു.


Keywords: Kasaragod, news, malik, deenar, uroos, thalalangara







Post a Comment

0 Comments

Top Post Ad

Below Post Ad