Type Here to Get Search Results !

Bottom Ad

മൊഗ്രാലിൽ മജ്‌ലിസുന്നൂർ വാർഷികവും മതപ്രഭാഷണവും 2 ,3 തീയ്യതികളിൽ.

മൊഗ്രാൽ: (www.evisionnews.co)മൊഗ്രാൽ കടവത്ത് മജ്‌ലിസുന്നൂർ  2 -)൦ വാർഷികവും മതപ്രഭാഷണവും 2017 ഡിസംബർ 2 , 3 (ശനി,ഞായർ ) തീയ്യതികളിൽ മൊഗ്രാൽ കടവത്ത് പുതിയ പള്ളി അങ്കണത്തിൽ നടക്കും. 2 ന് വൈകിട്ട് 4  മണി മുതൽ നടക്കുന്ന അൽ മദ്രസത്തുൽ ആലിയ വിദ്യാർത്ഥികളുടെ നബിദിന കലാപരിപാടികളോടെ പരിപാടിക്ക് തുടക്കമാവും. ഡോ.ഷംസുദ്ദീൻ സമ്മാനദാനം നിർവഹിക്കും.രാത്രി 7 മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ.യു.എം.അബ്ദുൽറഹിമാൻ മൗലവി മജ്‌ലിസുന്നൂർ വാർഷിക-നബിദിന സമ്മേളനം ഉദ്‌ഘാടനം ചെയ്യും.സയ്യിദ് കെ.എസ്.ഷമീം തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും.മൊഗ്രാൽ വലിയ ജുമാ മസ്ജിദ് മുദരിസ് ഹൈദർ ദാരിമി അദ്ധ്യക്ഷത വഹിക്കും.തുടർന്ന് 'പ്രാർത്ഥന ആത്മ ശാന്തിക്ക് " എന്ന വിഷയത്തിൽ കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി പ്രഭാഷണം നടത്തും.കുഞ്ഞിളം പ്രായത്തിൽ പരിശുദ്ധ ഖുർആൻ മന:പാഠമാക്കിയ യു.കെ മുഹമ്മദ് ആരിഫിനെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിക്കും.
3ന് മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന മജ്‌ലിസ്സുന്നൂറിന് സയ്യിദ് സ്വഫ്‌വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും.യു.എം.അബ്ദുൾറഹിമാൻ മൗലവി അദ്ധ്യക്ഷത വഹിക്കും. മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദ് ഖത്തീബ് യു.കെ.മൊയ്‌തീൻ കുട്ടി മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകും.ഷമീർ വാഫി കരുവാരകുണ്ട് , അൻവർ അലി ഹുദവി കൊണ്ടോട്ടി,അലി അക്ബർ ബാഖവി തനിയാപുരം എന്നിവർ ഉൽബോധനം നടത്തും.സ്ഥലം ഇമാം ബി.വി.എ.ഹമീദ് മൗലവി സ്വാഗതം ആശംസിക്കും.അബൂബക്കർ മൗലവി, അഷ്‌റഫ് ഫൈസി, അസ്‌ലം ഫൈസി,അബ്ദുൽ ഗഫൂർ ഹനീഫി,ടി.എം ഷുഹൈബ്,യു.എം.മുജീബ്, വി.പി.അബ്ദുൽ ഖാദർ, അബൂബക്കർ ലാൻഡ്മാർക്ക് തുടങ്ങിയവർ പ്രസംഗിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad