Type Here to Get Search Results !

Bottom Ad

മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കണം


മുള്ളേരിയ (www.evisionnews.co): കേരളത്തിലെ മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കണമെന്ന് ബോവിക്കാനം റെയിഞ്ച് മദ്രസാ മാനേജ്‌മെന്റ് അസോഷിയേഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടും. നന്മയും സഹോദര്യവും മാത്രം പഠിപ്പിക്കുന്ന അധ്യാപകര്‍ മുഴുവനും സാമ്പത്തികമായി വളരെ അധികം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ് കര്‍ണാടക സംസ്ഥാനത്ത് ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ വകയായി ഗ്രാന്റ് നല്‍കിവരുന്നത് പോലെ കേരളത്തിലും ഇത്തരം പദ്ധതികള്‍ക്ക് തടക്കം കുറിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

മുള്ളേരിയ ഖത്തീബ് അഷ്‌റഫ് ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. ബി.എം അബൂബക്കര്‍ മൂലുക്കം അധ്യക്ഷത വഹിച്ചു. സമസ്ത പൊതുപരിക്ഷയില്‍ 5,7,10 എന്നീ ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ സുന്നി മഹല്‍ ഫെഡറേഷന്‍ ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് എ.ബി ഷാഫി ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു. ജനറല്‍ സെക്രട്ടറി അബ്ബാസ് കൊളച്ചപ്പ് സ്വാഗതം പറഞ്ഞു. മുതലപ്പാറ മുഹമ്മദ് കുഞ്ഞി ഹാജി, മുഹിയദ്ദീന്‍ മുസ്ലിയാര്‍, ബി.കെ ഹംസ ആലൂര്‍, സി.എസ് അബ്ദുല്ല മുള്ളേരിയ്യ, എം അബ്ദുല്ലക്കുഞ്ഞി ഹാജി, യൂസഫ് സഅദി, എം.എ ഖാദര്‍ മല്ലം, എ.ടി അബൂബക്കര്‍, പി.എം.എ സലാം നഈമി പ്രസംഗിച്ചു.

ഭാരവാഹികള്‍: ബി.എം അബൂബക്കര്‍ മൂലുടക്കം (പ്രസി), മുതലപ്പാറ മുഹമ്മദ് കുഞ്ഞി ഹാജി, സി. ഇഖ്ബാല്‍ മുള്ളേരിയ്യ, ബി.കെ ഹംസ ആലൂര്‍, കെ.എം മൂസഹാജി കിന്നിംഗാര്‍ (വൈസ് പ്രസി), അബ്ബാസ് കൊളച്ചപ്പ് (ജന. സെക്ര), അബ്ദുല്ലക്കുഞ്ഞി പന്നടുക്കം, അബ്ദുല്‍ ഖാദര്‍ കാനംങ്കോട്, ഇബ്രാഹിം കൊളാടി, മൊയ്തു മണയംങ്കോട് (സെക്ര), എം.എസ് ഷുക്കൂര്‍ (ട്രഷ).


Keywords: Kasaragod, news, madrassa, govt

Post a Comment

0 Comments

Top Post Ad

Below Post Ad