Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് 18 ലിറ്റര്‍ മദ്യവുമായി അറസ്റ്റിലായ യുവാവ് റിമാന്റില്‍

Image result for റിമാന്റില്‍മഞ്ചേശ്വരം:(www.evisionnews.co)മഞ്ചേശ്വരത്ത് 18 ലിറ്റര്‍ മദ്യവുമായി അറസ്റ്റിലായ യുവാവ് റിമാന്റില്‍. നെല്ലിക്കുന്ന് കടപ്പുറത്തെ സന്തോഷ് (28)ആണ് റിമാന്റിലായത്. ചൊവ്വാഴ്ച മഞ്ചേശ്വരം പൊസോട്ട് വെച്ച് മദ്യം വില്‍പനക്ക് കൊണ്ടു പോകുമ്പോഴാണ് സന്തോഷ് പിടിയിലായത്. കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് നായര്‍, അസി. ഇന്‍സ്‌പെക്ടര്‍ എം.വി. ബാബുരാജ്, പ്രിവന്റിവ് ഓഫീസര്‍ വി. ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോണ്‍സണ്‍, മനോജ്, സിവില്‍ വനിത എക്‌സൈസ് ഓഫീസര്‍ ഹിമ, ഡ്രൈവര്‍ മഹേഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad