Type Here to Get Search Results !

Bottom Ad

ചെമ്മനാട് വോളി ലീഗ് യു.എ.ഇ -17 സി.എം സ്‌പോര്‍ട്‌സ് ചാമ്പ്യന്മാര്‍


ദുബൈ (www.evisionnews.co): റാഷിദിയയില്‍ നടന്ന പ്രഥമ ചെമ്മനാട് വോളീ ലീഗില്‍ ബ്ലാക്ക് ആന്റ് വൈറ്റ് എസ്.എം.ടിയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ കരസ്ഥമാക്കി സി.എം സ്‌പോര്‍ട്‌സ് ചാമ്പ്യന്മാരായി. സി.എം സ്‌പോര്‍ട്‌സിന്റെ സുഹൈല്‍ മാന്‍ ഓഫ് ദി ഫൈനലായി തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച സി.എം സ്‌പോര്‍ട്‌സിലെ മുന മികച്ച ബാക്കായും ബ്ലാക്ക് ആന്റ് വൈറ്റിലെ സുജിത് സെയ്താലി മികച്ച സെറ്ററായും സി.എം സ്‌പോര്‍ട്ട്‌സിലെ കബീര്‍ മികച്ച ഒഫന്ററായും തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റ് ഖാദര്‍ കുന്നില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും യഥാക്രമം ഇംത്യാസ് ആലിച്ചേരിയും നിസാബുദീന്‍ ആലിച്ചേരിയും ചേര്‍ന്ന് സമ്മാനിച്ചു.


Keywords: Kasargod, news, chemnd, uae, cm

Post a Comment

0 Comments

Top Post Ad

Below Post Ad