Type Here to Get Search Results !

Bottom Ad

നോട്ട് നിരോധിച്ച നവംബര്‍ എട്ടിന് ജില്ലയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.എൽ ഡി എഫ്

കാസർകോട്   :(www.evisionnews.co) ജനജീവിതം ദുരിതത്തിലാഴ്ത്തുന്ന  മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് നോട്ട്  അസാധുവാക്കലിന്റെ ഓന്നാം  വാര്‍ഷിക ദിനമായ നവംബര്‍  എട്ടിന്  അഖിലേന്ത്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നതിന്റെ   ഭാഗമായി എല്‍ഡിഎഫ്   കാഞ്ഞങ്ങാട് എസ്.ബി.ഐ ഓഫീസിലേക്ക്  പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എൽ ഡി എഫ് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. മാര്‍ച്ച് രാവിലെ പത്ത് മണിക്ക് കുന്നുമ്മലില്‍ നിന്നും  ആരംഭിക്കും .മോഡി സര്‍ക്കാരിന്റെ വികലമായ നയങ്ങൾ മൂലം ഇന്ത്യന്‍ സമ്പദ്ഘടന തകർന്നിരിക്കുന്നു.നോട്ട് അസാധുവാക്കല്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വിനാശകരമായ ഫലങ്ങള്‍ സൃഷ്ടിച്ചു. ലക്ഷക്കണക്കിന്  തൊഴിലാളികളുടെ തൊഴിലും, അവര്‍ ആശ്രയിച്ചിരുന്ന  പരമ്പരാഗത,അസംഘടിത,ചെറുകിട വ്യാവസായ മേഖലകളുടെ തകര്‍ച്ചയെ അഭിമുഖീകരിച്ചു. വ്യാപാര വ്യാവസായ മേഖല മാന്ദ്യത്തിലായി. സഹകരണ മേഖലയ്ക്ക്  നോട്ട് നി രോധനം കടുത്ത ആഘാതമേല്‍പ്പിച്ചു.നോട്ട്   അസാധുവാക്കലിന്  സര്‍ക്കാര്‍ മുന്നോട്ട് വെച്ച  ലക്ഷ്യങ്ങളൊന്നും  നേടാനായില്ല.അസാധുവാക്കിയ നോട്ടുകള്‍ ഏതാണ്ട് പൂര്‍ണ്ണമായി ബാങ്കുകളില്‍ തിരിച്ചെത്തി.കുറ്റക്കാരായ ഒരാള്‍പോലും പിടിക്കപ്പെടാതെ കള്ളപ്പണമെല്ലാം വെളിപ്പിക്കപ്പെട്ടു. കള്ളപ്പണക്കാരെ വെളിച്ചത്തുകൊണ്ടുവരാനെ് പ്രചരണം നടത്തി നടപ്പിലാക്കിയ നോട്ട് 
അ സാധുവാക്കല്‍ കോര്‍പ്പറേറ്റുകള്‍ക്കും,കള്ളപ്പണക്കാര്‍ക്കും ഗുണമായിതീര്‍പ്പോള്‍,സാധാരണ ജനങ്ങള്‍ക്ക് വന്‍ ദുരിതമാണ് സമ്മാനിച്ചതെന്നും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad