Type Here to Get Search Results !

Bottom Ad

ഇന്ത്യയ്‌ക്കെതിരെ ലഷ്‌കറിനെ ഉപയോഗിച്ചിരുന്നു: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുഷറഫ്


ഇസ്ലാമാബാദ് : (www.evisionnews.co) കശ്മീര്‍ താഴ്വരയില്‍ ഭീകരസംഘടന ലഷ്‌കറെ തയിബ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഇന്ത്യന്‍ സേനയെ അടിച്ചമര്‍ത്താന്‍ ലഷ്‌കറിനെ ഉപയോഗിക്കുന്നതിനോടു തനിക്കു താല്‍പര്യമുണ്ടായിരുന്നുവെന്നും പാക്ക് ടെലിവിഷന്‍ ചാനല്‍ എആര്‍വൈ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ മുഷറഫ് വ്യക്തമാക്കി. ലഷ്‌കറിനും സ്ഥാപകന്‍ ഹാഫിസ് സയീദിനും ഏറ്റവുമധികം പിന്തുണ നല്‍കിയതു താനാണെന്നും മുഷറഫ് പറഞ്ഞു.

ലഷ്‌കറെ തയിബയ്ക്കും ജമാഅത്തുദ്ദഅവയ്ക്കും തന്നോടു താല്‍പര്യമുണ്ട്. സയീദുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. തനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. കശ്മീരില്‍ ലഷ്‌കര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും മുഷറഫ് തുറന്നുസമ്മതിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണു കശ്മീര്‍. അവിടെ നടപടികളെടുക്കുന്നതില്‍ തനിക്കു താല്‍പര്യമുണ്ട്. ലഷ്‌കര്‍ വളരെ ശക്തരാണ്. യുഎസുമായി ചേര്‍ന്ന് അവരെ ഭീകരരായി മുദ്രകുത്തുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും മുഷറഫ് പറഞ്ഞു.2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം തലയ്ക്ക് 64 കോടി രൂപ ഇനാം പ്രഖ്യാപിച്ചു സയീദിനെ ഭീകരനായി യുഎസ് മുദ്രകുത്തി. പക്ഷേ, സയീദ് ആക്രമണത്തിലുള്‍പ്പെട്ടിരുന്നില്ല. സൂത്രധാരനാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചതാണെന്നും മുഷറഫ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ സയീദിനെ അനുകൂലിച്ച് രംഗത്തെത്തിയ മുഷറഫ്, 2002ല്‍ അധികാരത്തിലിരുന്ന സമയത്ത് പാക്കിസ്ഥാനില്‍ ലഷ്‌കറിനെ നിരോധിച്ചിരുന്നു.

സയീദിനു പിന്തുണയുമായി മുന്‍പും മുഷറഫ് രംഗത്തെത്തിയിരുന്നു. ജമാഅത്തുദ്ദഅവ പാക്ക് താലിബാനെതിരാണ്. പാക്കിസ്ഥാനിലോ മറ്റു സ്ഥലങ്ങളിലോ അവര്‍ യാതൊരു തരത്തിലുമുള്ള ഭീകരപ്രവര്‍ത്തനവും നടത്തിയിട്ടില്ല. അതിനാല്‍ ഇവ വ്യത്യസ്തമായി പരിഗണിക്കണം. ജമാഅത്തുദ്ദവയേയും ഹാഫിസ് സയീദിനെയും ബഹുമാനിക്കണമോയെന്ന പോലെ ഭീകരവാദത്തെക്കുറിച്ചും ഞങ്ങള്‍ ആശയക്കുഴപ്പത്തിലാണ് - മുഷറഫ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad