Type Here to Get Search Results !

Bottom Ad

ലബാഖാ ആർട്ട് ഫെസ്റ്റിൽ തുടർച്ചയായി രണ്ടാമതും ഖുർതുബ ജേതാക്കൾ

ചെർക്കള:(www.evisionnews.co) എം.ഐ.സി ദഅവാ കോളേജ് വിദ്യാർത്ഥി യൂണിയനായ എ എസ് എ യുടെ പ്രധാന കീഴ്ഘടകമായ സ്പീച്ച് ക്രാഫ്റ്റിന്റെ നേതൃത്വത്തിൽ മാസംതോറും സംഘടിപ്പിക്കുന്ന അൽ ലബാഖാ ആർട്ട് ഫെസ്റ്റിൽ രണ്ടാമതും ജൗഹർ ഉദുമയുടെ നേതൃത്വത്തിലുള്ള " ഖുർതുബ " ടീമിന് ഉജ്ജല വിജയം. റണ്ണേഴ്സ് അപ്പായ ഗർനാത്ത യെ 10 പോയിന്റിന് തോൽപ്പിച്ചാണ് ഖുർതുബ വിജയം സ്വന്തമാക്കിയത്. വിജയികൾക്കുള്ള ട്രോഫി സമസ്ത ജില്ലാ ജന:സെക്രട്ടറിയും.എം . ഐ. സി  ജന.സെക്രട്ടറിയുമായ യു.എം അബ്ദുൽ റഹ്മാൻ മൗലവി നൽകി. ദഅവാ കോളേജ് വൈസ് പ്രിൻസിപ്പൽ അബ്ദുല്ല അർഷദി ഉസ്താദ് അദ്ധ്യക്ഷത  വഹിച്ചു.നൗഫൽ ഹുദവി ചേക്കാട്, അസമതുള്ള ഹുദവി,മുസ്തഫ വാഫി, സിദ്ധിഖ് ഹുദവി, ഷഫീഖ് ഹുദവി, സമദ് മാസ്റ്റർ, അൻവർ വാഫി, സലിം ഹുദവി,സുഹൈൽ ഹുദവി, ത്വൽഹ ഹുദവി,അനീസ് ദേളി, സിയാദ് ദേലംപാടി, ദാവൂദ് മണിയൂർ, മുനവ്വിർ കല്ലൂരാവി എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad