Type Here to Get Search Results !

Bottom Ad

കുവൈത്തില്‍ സംഭാവനയ്ക്കായി മൊബൈല്‍ സന്ദേശങ്ങള്‍ അയച്ചാല്‍ കണക്ഷന്‍ റദ്ദാക്കാന്‍ നിര്‍ദേശം



കുവൈത്ത് സിറ്റി : (www.evisionnews.co) മൊബൈല്‍ സന്ദേശം വഴി സംഭാവന പിരിക്കുന്നവരുടെ കണക്ഷന്‍ ഉടന്‍ തന്നെ റദ്ദാക്കണമെന്നു മൂന്നു മൊബൈല്‍ കമ്പനികള്‍ക്കു കുവൈത്ത് സാമൂഹിക-തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കി. സന്ദേശം അയയ്ക്കുന്ന നമ്പരുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും കൈമാറണമെന്നും ആവശ്യപ്പെട്ടു. നിയമലംഘകരായ വിദേശികളെ നാടുകടത്തുന്നതിനും നടപടിയുണ്ടാകും.

സന്ദേശമയയ്ക്കുന്നതു സ്വദേശിയോ വിദേശിയോ ആയാലും കണക്ഷന്‍ റദ്ദാക്കണം. ലൈസന്‍സോ അനുവാദമോ കൂടാതെ സംഭാവന പിരിക്കുന്നതു കുവൈത്തില്‍ നിയമവിരുദ്ധമാണ്. രാജ്യത്തിനു പുറത്തു നടക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു സംഭാവന ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്നറിയിച്ചു മന്ത്രാലയത്തിന്റെ ഹോട്ട്ലൈനിലേക്ക് ഒട്ടേറെ പരാതികളാണു കിട്ടിയത്. അനധികൃതമായി പണം ശേഖരിക്കുന്നവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കാന്‍ പാര്‍ലമെന്റ് നടപടി സ്വീകരിക്കണം.

കര്‍ശന ശിക്ഷയുടെ അഭാവമാണു നിയമവിധേയമല്ലാത്ത ധനസമാഹരണത്തിനു പലരെയും പ്രേരിപ്പിക്കുന്നത്. അറിയപ്പെടുന്ന സംഘടനകള്‍ അനധികൃത പിരിവില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ വ്യക്തിഗതമായുള്ള പണപ്പിരിവ് വര്‍ധിക്കുന്നതായും മന്ത്രാലയം അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad