Type Here to Get Search Results !

Bottom Ad

കുമ്പള ഒളയത്ത് കാറുകള്‍ കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ക്ക്‌ പരിക്ക്‌

കുമ്പള:(www.evisionnews.co)കുമ്പള ഒളയത്ത് കാറുകള്‍ കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ക്ക്‌ പരിക്ക്‌.   കഴിഞ്ഞ ദിവസം  വൈകിട്ട്‌ ഷിറിയ ഒളയം ജംഗ്‌ഷനിലാണ്‌ അപകടം. അംഗടിമുഗര്‍ കോടിയിലെ ബീഫാത്തിമ(50), ഖാലിദ്‌(48), അബ്‌ദുള്‍ ഫരീദ്‌, ദര്‍ബത്തടുക്കയിലെ രവി തുടങ്ങി അഞ്ചുപേര്‍ക്കാണ്‌ പരിക്ക്‌. ഇവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളയം റോഡില്‍ നിന്ന്‌ ദേശീയപാതയിലേക്ക്‌ കടക്കുകയായിരുന്ന ഫരീദ്‌ ഓടിച്ച കാറില്‍ ഉപ്പള ഭാഗത്തുനിന്നും വരികയായിരുന്ന ദര്‍ബത്തടുക്കയിലെ രവി ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad