Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ ടയര്‍ പൊട്ടി സ്‌കോര്‍പിയോ പാലത്തിന്റെ തൂണിലിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


കുമ്പള:(www.evisionnews.co)കുമ്പളയില്‍ ടയര്‍ പൊട്ടി സ്‌കോര്‍പിയോ പാലത്തിന്റെ തൂണിലിടിച്ചു. ഇന്നലെ രാത്രി 7 മണിക്ക് കുമ്പള പാലത്തിലാണ് അപകടം. കാസര്‍കോട് നിന്ന് മഞ്ചേശ്വരത്ത് പോവുകയായിരുന്നു സ്‌കോര്‍പിയോയാണ് അപകടത്തില്‍പെട്ട ത്. വാഹനത്തിലുണ്ടായ  യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 
മുന്‍വശത്തെ ടയര്‍ പൊട്ടിയ വാന്‍ തലങ്ങും വിലങ്ങും ഓടിയ ശേഷം പാലത്തിന്റെ തൂണിലിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്ന് സ്‌കോര്‍പിയോ മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad