Type Here to Get Search Results !

Bottom Ad

കുടുംബശ്രീ ജില്ലാമിഷൻ ഉദ്യോഗാര്‍ത്ഥികളുടെ സംഗമം സംഘടിപ്പിച്ചു

കാസർകോട് :(www.evisionnews.co)കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലൂടെ പരിശീലനം നേടി ജോലിയില്‍ പ്രവേശിച്ച ഉദ്യോഗാര്‍ത്ഥികളുടെ സംഗമം ചെങ്കള ഗ്രാമ പഞ്ചായത്ത് ഹാളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.ഡി.യു.ജി.കെ.വൈ ഉദുമ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ സംവിധാനം ചെയ്ത് അഭിനയിച്ച ഷോര്‍ട്ട് ഫിലിം, വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മാഗസിന്‍ എന്നിവയുടെ പ്രകാശനവും നടന്നു. ജില്ലയിലെ മികച്ച പരിശീലന സ്ഥാപനങ്ങള്‍ക്കും മികച്ച ജോലി  നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള ഉപഹാരം കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം ബേബി ബാലകൃഷ്ണന്‍ വിതരണം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, കുടുംബശ്രീ സംസ്ഥാനമിഷന്‍ പ്രതിനിധി ശ്രീമതി സുചിത്ര, സിങ്ക്രോ സെര്‍വ് സംസ്ഥാന തലവന്‍ ജയ്  പങ്കെടുത്തു. രേഷ്മ സ്വാഗതവും ആരതി നന്ദിയും പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad