Type Here to Get Search Results !

Bottom Ad

കോഹ്‌ലിക്കു വിശ്രമം; ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് നായകന്‍


ന്യൂഡല്‍ഹി : (www.evisionnews.co) വിശ്രമം നല്‍കാത്ത മല്‍സരക്രമത്തെക്കുറിച്ച് പരാതിപ്പെട്ട ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ ഒഴിവാക്കി ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഡിസംബര്‍ മൂന്നിന് ധരംശാലയില്‍ ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കോഹ്‌ലിയുടെ അഭാവത്തില്‍ ഓപ്പണര്‍ രോഹിത് ശര്‍മയാകും ടീമിനെ നയിക്കുക. ബോളര്‍ സിദ്ധാര്‍ഥ് കൗളാണ് ടീമിലെ ഏക പുതുമുഖം. വിരാട് കോഹ്‌ലിക്കു പകരം പാതി മലയാളിയായ ശ്രേയസ് അയ്യര്‍ ഏകദിന ടീമില്‍ ഇടം നേടി.

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ രണ്ടാം ടെസ്റ്റില്‍നിന്ന് വിട്ടുനിന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിലേക്കു തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ മൂന്നാം ടെസ്റ്റിനുള്ള ഓപ്പണിങ് സഖ്യത്തെ തിരഞ്ഞെടുക്കുന്നത് ടീമിന് തലവേദനയാകുമെന്ന് ഉറപ്പായി. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 94 റണ്‍സ് നേടിയ ശേഷമാണ് ധവാന്‍ ടീമില്‍നിന്ന് വിട്ടുനിന്നത്. പകരമെത്തിയ മുരളി വിജയ് ആകട്ടെ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടുകയും ചെയ്തു.

കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുതല്‍ വിശ്രമമില്ലാതെ രാജ്യാന്തര ക്രിക്കറ്റില്‍ സജീവമായിട്ടുള്ള കോഹ്‌ലി, സങ്കീര്‍ണമായ മല്‍സരക്രമത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കു മുന്‍പ് കോഹ്‌ലിക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചത്.


മൂന്നാം ടെസ്റ്റിനുള്ള ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, വിജയ് ശങ്കര്‍

ഏകദിന പരമ്പരയ്ക്കുള്ള ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍

Tags

Post a Comment

0 Comments

Top Post Ad

Below Post Ad