Type Here to Get Search Results !

Bottom Ad

കുടിവെള്ള പദ്ധതിയിലും ക്രമക്കേട്: കാഞ്ഞങ്ങാട്ട് നഗരസഭയില്‍ ഫണ്ട് വിനിയോഗത്തില്‍ അപാകതയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്


കാഞ്ഞങ്ങാട് (www.evisionnews.co): കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരള്‍ച്ച ദുരിതാശ്വാസത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയില്‍ കുടി വെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ശുദ്ധജല വിതരണം നടത്തിയതില്‍ 7.75 ലക്ഷം രൂപ ചെലവഴിച്ചതില്‍ ക്രമക്കേടുണ്ടെന്ന് സംസ്ഥാന ഓഡിറ്റ് റിപോര്‍ട്ട് കണ്ടെത്തി. നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ 20 ലക്ഷത്തോളം കുടിവെള്ള വിതരണം ചെയ്തതിന് പടന്നക്കാട്ടെ ടി.വി ഗിരീഷന്‍ എന്ന കരാറുകാരന് 7,74,000 രൂപ നഗരസഭ നല്‍കിയിരുന്നു. 

എന്നാല്‍ ഗിരീഷന്‍ സമര്‍പ്പിച്ച ടെണ്ടര്‍ ഭരണസമിതി അംഗീകരിച്ചതിന്റെ തെളിവോ കൗണ്‍സില്‍ യോഗത്തില്‍ മിനുട്സോ പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കുടിവെള്ള വിതരണത്തിന്റെ പൂര്‍ണ ചുമതല വഹിക്കുന്ന രണ്ട് ഉദ്യോഗസ്ഥര്‍ ശുദ്ധജല വിതരണത്തിന്റെ അളവുകളും ട്രിപ്പ് ഷീറ്റുകളും പരിശോധിച്ച് ലോഗ് ബുക്കുകളും ബില്ലുകളും ക്ലെയിമുകളും തയാറാക്കി നഗരസഭാ സെക്രട്ടറിയുടെ അനുമതി വാങ്ങണമെന്ന നിയമവും പാലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. കരാറില്‍ പറഞ്ഞതിനെക്കാല്‍ 88 ട്രിപ്പുകള്‍ അധികമായി കാണിച്ച തുക നല്‍കിയാതും ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad