Type Here to Get Search Results !

Bottom Ad

ഷാർജ അജാനൂർ പഞ്ചായത്ത് കെ എം സി സി ക്ക് പുതിയ ഭാരവാഹികൾ


ഷാർജ :(www.evisionnews.co)ഷാർജ അജാനൂർ പഞ്ചായത്ത് കെ എം സി സി  കൗൺസിൽ യോഗം ഹംസ മുക്കൂടിന്റെ അദ്ധ്യക്ഷതയിൽ കെ.എം സി സി കേന്ദ്ര കമ്മിറ്റി ഉപാദ്ധ്യക്ഷൻ ജനാബ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. കാസർകോട്  ജില്ല കെ.എം സി സി പ്രസിഡണ്ട് സക്കീർ കുമ്പള മുഖ്യ പ്രഭാഷണം നടത്തി. തുടർന്നു ഷാർജ ദുബൈ അജാനൂർ പഞ്ചായത്ത് സംയുക്ത കമ്മിറ്റി രൂപീകരണത്തിന്റെ റിട്ടേണിംഗ് ഓഫീസർ എ എം അസ്‌ലം  കമ്മിറ്റി രൂപീകരണത്തിന്റെ ചുമതലയിൽ  പുതിയ ഭാരവാഹികളായി പ്രസിഡന്റായി അബ്ദുൾ റസാഖ് മാണിക്കോത്ത്,  ജനറൽ സെക്രട്ടറിയായി  അമീർ മുബാറക്ക് സൗത്ത് ചിത്താരി, ട്രഷററായി കെ.എം.കെ സുബൈർ എന്നിവരെയും  വൈസ് പ്രസിഡന്റുമാരായി സി ബി നൗഫൽ ചിത്താരി, സി ബി യു സലീം അതിഞ്ഞാൽ ,  ഒ കെ  ഹനീഫ മുക്കൂട്,  നൗഷാദ് തെക്കെപ്പുറം, ഹനീഫ സികെ കുളത്തിങ്കൽ  ചിത്താരി ജോയിന്റ്  സെക്രട്ടറിമാരായി  ലതീഫ് മാണിക്കോത്ത്,  നൗഷാദ് കൊളവയൽ, അഷ്റഫ് അതിഞ്ഞാൽ, അബ്ദുള്ള അലങ്കാർ, ശിഹാബ് പാലായി ,എന്നിവരെയും  തിരഞ്ഞെടുത്തു.

ഗഫൂർ ബേക്കൽ, പി.എം. കുഞ്ഞബ്ദുള്ള ഹാജി, ഖാലിദ് പാറപ്പള്ളി, കരീം കൊളവയൽ, ചിത്താരി അബൂബക്കർ, ത്യാഹ ചെമ്മനാട്  എന്നിവർ   സംസാരിച്ചു. സി.ബി കരീം ചിത്താരി സ്വാഗതവും  സുബൈർ കെ.എം കെ നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad