Type Here to Get Search Results !

Bottom Ad

അപരിഷ്കൃത സമൂഹമെന്നുള്ള ആക്ഷേപം; പ്രതിഷേധം ശക്തമാക്കണം; കെഎംസിസി

അബുദാബി: (www.evisionnews.co)മുക്കം ഗെയിൽ വാതക പൈപ്പ് ലൈൻ വിരുദ്ധസമരം അടിച്ചമർത്തിയ പോലീസ്  നടപടി ന്യായീകരിച്ചു സി  പി  എം  പുറത്തിറക്കിയ പത്രക്കുറിപ്പിൽ  മുസ്ലിം തീവ്രവാദികൾ എന്നും ഏഴാം നൂറ്റാണ്ടിലെ അപരിഷ്കൃത  സമൂഹമെന്നും ആക്ഷേപിച്ചുള്ള നിലപാട്  തിരുത്തി മാപ്പ് പറയണമെന്ന് അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം ഉയർന്നു വരണം. സിപിഎം പാർടിയുടെ മുസ്ലിം വിരുദ്ധ നിലപാട് ഒരിക്കൽകൂടി ബോധ്യ പെട്ടിരിക്കുകയാണെന്ന്  കൗൺസിൽ പ്രമേയം ചൂണ്ടിക്കാട്ടി . പ്രസിഡന്റ് സെഡ് .എ .മൊഗ്രാൽ അധ്യക്ഷത വഹിച്ചു.  കെഎംസിസി  ജില്ലാ  ജനറൽ സെക്രട്ടറി യു  എം മുജീബ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. സന്ദർശ നാർത്ഥം   അബുദാബിയിൽ എത്തിയ പൈവളികെ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഷംസുദീൻ കമ്പാറിനു സ്വീകരണം നൽകി. അസീസ് പെർമുദെ  അനീസ് മാങ്ങാട് അബ്ദുൽ റഹ്മാൻ കമ്പാല, ഷമീം ബേക്കൽ, അബ്ദുൽ ലത്തീഫ് ഇറോഡി,  ഇസ്മായിൽ മുഗ്ലി സകീർ കമ്പാർ, 
ഇർഷാദ് പച്ചാണി, സവാദ് ബന്ദിയോട്, അലി ആരിക്കാടി,  ശാഹുൽ തങ്ങൾ, ഉമ്പു ഹാജി, തുടങ്ങിയവർ സംസാരിച്ചു . സുൽഫി ഷേണി സ്വാഗതവും അസീസ് കന്തൽ  നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad