Type Here to Get Search Results !

Bottom Ad

നാലു വര്‍ഷം പിന്നിട്ടിട്ടും തറക്കല്ലിലൊതുങ്ങിയ മെഡിക്കല്‍ കോളേജ്; കെ എം സി സി യുടെ ഹൈടെക് പ്രതിഷേധം നവംബര്‍ 30 മുതല്‍


ദുബായ് :(www.evisionnews.co)കാസർകോട്  മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് നാല് വര്‍ഷം  പൂര്‍ത്തിയാവുന്ന നവംബര്‍ 30 മുതല്‍  ദുബായ് കെ എം സി സി കാസർകോട്,മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് പ്രതിഷേധം ആരംഭിക്കും.കാസർകോട്  മെഡിക്കല്‍ കോളേജ് വിഷയത്തില്‍ കേരള സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന്  കെ എം സി സി നേതാക്കൾ പറഞ്ഞു.കാസർകോടിന്റെ  വികസന സ്വപ്നങ്ങളുടെ ചിറകരിയുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍  അതിശക്തമായി പ്രതികരിക്കണം.
മെഡിക്കല്‍ കോളേജിന്,തറക്കല്ലിട്ട് നാലു വര്‍ഷം പിന്നിട്ടിട്ടും ഇന്നും അനിശ്ചിതത്വം തുടരുകയാണ്. പ്രധാന കെട്ടിടമായ ആശുപത്രി
ബ്ലോക്കിന്‍റെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തീകരിക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണ്.
 മംഗലാപുരം മെഡിക്കല്‍ ലോബികളും ഈ മെഡിക്കല്‍ കോളേജിനെതിരെ  ഗൂഡ നീക്കങ്ങള്‍ നടത്തുകയാണ്. മെഡിക്കല്‍ കോളേജിനെ ഇവിടെ നിന്നും മാറ്റി സ്ഥാപിക്കാനുള്ള കരുനീക്കങ്ങളാണ് സര്‍ക്കാരും  നടത്തുന്നത്.ഇതിനെതിരേ എല്ലാ വിഭാഗം
ജനങ്ങളും  ശക്തമായി പ്രതികരിക്കണം.ഈ വിഷയത്തില്‍ ജനപക്ഷത്തോടൊപ്പം പ്രവാസികളേയും പ്രവാസകുടുംബങ്ങളേയും  സുഹൃത്തുക്കളേയും  പങ്കെടുപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് ഈമെയിൽ  സന്ദേശം അയച്ചുകൊണ്ടുള്ള പ്രതിഷേധം അറിയിക്കുമെന്ന്  കെ എം സി സി മണ്ഡലംകമ്മിറ്റി   ഭാരവാഹികളായ പ്രസിഡന്റ് സലാം കന്യാപാടി,ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറർ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു
ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ഓൺലൈൻ മീറ്റിൽ  പ്രസിഡന്റ സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ ആറാട്ടുകടവ്‌ സ്വാഗതം പറഞ്ഞു. 
മണ്ഡലം ഭാരവാഹികളായ സലിം ചേരങ്കൈ ,എബി അഹ്മദ് ചെടേക്കാൽ ,ഐ പി എം ഇബ്രാഹിം,അസീസ് കമാലിയ ,സത്താർ ആലംപാടി ,കരീം മൊഗർ,സിദ്ദീഖ് ചൗക്കി ,റഹ്മാൻ പടിഞ്ഞാർ ,മുനീഫ് ബദിയടുക്ക ,റഹീം നക്കര,പങ്കെടുത്തു ദുബായ് കെ എം സി സി കാസർകോട്  മണ്ഡലം ട്രഷറർ ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad