Type Here to Get Search Results !

Bottom Ad

തലയ്​ക്ക്​ വെളിവുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ല;തിരുവഞ്ചൂരിന്റെ ക്ഷണത്തിന് മറുപടിയുമായി കാനം

തിരുവനന്തപുരം: (www.evisionnews.co)കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്​ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തലയ്​ക്ക്​ വെളിവുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ലെന്ന് അദ്ദേഹം പരിഹസിച്ചു. തലസ്ഥാനത്ത്​ മാധ്യമപ്രവര്‍ത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രൂപരേഖ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. സഖ്യവും സഹകരണവും സംബന്ധിച്ച്‌​ പാര്‍ട്ടി കോണ്‍ഗ്രസാണ്​ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സി.പി.ഐ അസി. സെക്രട്ടറി പ്രകാശ് ബാബു ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുത്ത കോട്ടയത്തെ പൊതുയോഗത്തില്‍ ​െവച്ചായിരുന്നു തിരുവഞ്ചൂര്‍ സി.പി.ഐയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത്. 1969 മുതല്‍ 77വരെ അച്യുതമേനോ‍​െന്‍റ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ മികച്ച ഭരണമാണ് കാഴ്ച​െവച്ചത്. അപ്പോള്‍ സി.പി.ഐയും -കോണ്‍ഗ്രസും ഒറ്റക്കെട്ടായിരുന്നു. ആ സുവര്‍ണ കാലഘട്ടം മടക്കിക്കൊണ്ടുവരുന്നതിന് സി.പി.ഐ യു.ഡി.എഫി‍​െന്‍റ ഭാഗമാകണമെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ മന്ത്രി എം.എം. മണിയുടെ ​ആരോപണത്തിന്​ പാര്‍ട്ടിയുടെ ജില്ല സെക്രട്ടറി മറുപടി പറയുമെന്നും കാനം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad