Type Here to Get Search Results !

Bottom Ad

ജില്ലാ സ്കൂൾ കലോത്സവത്തിൽ തൊട്ടതെല്ലാം പൊന്നാക്കി; സന്തോഷ് നഗറിന് അഭിമാനമായി ഫാത്വിമത്ത് ബുസ്താന


കാസർകോട്: (www.evisionnews.co)ജില്ലാ സ്കൂൾ കലോത്സവത്തിൽ തൊട്ടതിലെല്ലാം തൊട്ടതെല്ലാം പൊന്നാക്കി മാറ്റി  യങ്ങൾ വാരിക്കൂട്ടി കൊച്ചു മിടുക്കി ഫാത്വിമത്ത് ബുസ്താന ആഷിഫ്.
ചെമ്മനാട് ഹൈയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കാസർകോട് ജില്ലാ സ്കൂൾ കലോത്സത്തിൽ നായന്മാർമൂല ടി.ഐ.എച്ച്.എസിനെ പ്രതിനിധീകരിച്ചാണ് ബുസ്ത്താന മത്സരത്തിനിറങ്ങിയത്. അറബിക്ക് സംഭാഷണത്തിൽ ഒന്നാം സ്ഥാനം നേടി, അറബിക്ക് മോണോ ആക്ടിൽ രണ്ടാം സ്ഥാനവും നേടി. വാശിയേറിയ ജില്ലാ കലോൽസവത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയപ്പോഴും ഗവർൺമെന്റ് ഹൈയർ സെക്കന്ററി ഉദിനൂരിൽ  ടന്ന ശാസ്ത്രമേളയിൽ സ്റ്റീൽ മോഡലിലും ബുസ്താന മൂന്നാം സ്ഥാനം നേടി കഴിവ് തെളിയിച്ചു.
യു.പി തലങ്ങളിലെ മത്സരങ്ങളിലെ അവസാനാ പോരട്ടമാണ് ജില്ലാ കലോൽസവം. അടുത്ത വർഷങ്ങളിൽ ഹൈസ്കൂൾ തലങ്ങളിൽ ഉന്നത വിജയം നേടി സംസ്ഥാന കലോൽസവത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചു മിടുക്കിയായ  ഫാത്വിമത്ത് ബുസ്താന. സന്തോഷ് നഗറിലെ എസ്.ഇ.എസ് ആസിഫിന്റെ മകളാണ് ബുസ്താന.

Post a Comment

0 Comments

Top Post Ad

Below Post Ad