Type Here to Get Search Results !

Bottom Ad

ചന്ദ്രഗിരിക്കരയിൽ കലയുടെ മേളമൊരുക്കിയ കൗമാര കലാമാമാങ്കത്തിന് തിരശീല വീണു;വിജയ കിരീടം ഹൊസ്ദുര്‍ഗിന്

Image result for school kalolsavamകാസർകോട് : ചെമ്മനാടിന്  ഉത്സാവന്തരീക്ഷം സമ്മാനിച്ച റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.വിജയ കിരീടം ഹൊസ്ദുര്‍ഗിന്.   ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ കിരീടം ചൂടിയാണ്  ജില്ലാ കലോത്സവത്തിൽ ഹൊസ്ദുർഗ് ഉപജില്ല  ഓവറോൾ ചാമ്പ്യന്മാരായി. ഹൈ സ്‌കൂൾ വിഭാഗത്തിൽ കാസർകോട് രണ്ടാം സ്ഥാനം നേടിയപ്പോൾ,ബേക്കൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഹയർസെക്കണ്ടറി വിഭാഗത്തിൽ കാസർകോട് രണ്ടാം സ്ഥാനവും ചെറുവത്തൂർ മൂന്നാം സ്ഥാനവും നേടി.     യുപി വിഭാഗത്തില്‍ ബേക്കല്‍ ഉപജില്ലയാണ് കിരീടമണിഞ്ഞത്.  കാസർകോടും  ചെറുവത്തൂരും രണ്ടും മൂന്നും സ്ഥാനത്ത് എത്തി.സമാപന സമ്മേളനം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.ജെ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സാലിമ്മ ജോസഫ് സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീർ, സി.ജെ. എച്ച്.എസ്.എസ് മാനേജർ സി.ടി. അഹമ്മദലി, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ സമ്മാനദാനം നിർവഹിച്ചു. 
കലോത്സവത്തിൽ ഭക്ഷണം പാകം ചെയ്ത തെക്കില്ലത്ത് മാധവൻ നമ്പൂതിരി, സ്റ്റേജ് ആന്റ് പന്തൽ കോൺട്രാക്ടർ എൻ.രാധാകൃഷ്ണൻ , ലൈറ്റ് ആന്റ് സൗണ്ട് ഒരുക്കിയ ഇബ്രാഹിം മൻസൂർ എന്നിവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ആദരിച്ചു.
ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ വിശിഷ്ടാതിഥിയായി രുന്നു.
കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ അവലോകനം നടത്തി.
മൊഗ്രാൽപുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീൽ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശകുന്തള കൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗീത ബാലകൃഷ്ണൻ, സി.എം.ഷാസിയ, വാർഡ് മെമ്പർ സജിത രാമകൃഷ്ണൻ,  എച്ച്.എസ്.എസ് ജില്ലാ അസിസ്റ്റന്റ് ബി.രവീന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.വി.സുഗതൻ, കെ.വി.പുഷ്പ, വേണുഗോപാൽ, നന്ദികേശൻ, എം.പി. രാജേഷ്, കെ. മുഹമ്മദ് കുഞ്ഞി, പി.എം അബ്ദുല്ല, അശോക് ബാഡൂർ, ആരിഫ, മുഹമ്മദലി മുണ്ടാങ്കുലം, അശോകൻ നായർ, അബ്ദുൽ റഹൂഫ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad