Type Here to Get Search Results !

Bottom Ad

പരിസ്ഥിതി മലിനീകരണത്തിനും വനനശീകരണത്തിനുമെതിരെ ഹേരൂർ സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി


ചെമ്മനാട്: (www.evisionnews.co)പരിസ്ഥിതി മലിനീകരണത്തിനും വനനശീകരണത്തിനുമെതിരെ,ഹേരൂർ സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി.  ചെമ്മനാട്ട് നടക്കുന്ന ജില്ലാ കലോത്സവത്തിൽ യു പി വിഭാഗത്തിലാണ്  ആനുകാലിക പ്രസക്തിയുള്ള ഇംഗ്ലീഷ് സ്കിറ്റ് അവതരിപ്പിച്ച് ഹേരൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി  സ്‌കൂളിലെ വിദ്യാർത്ഥികൾ കയ്യടി നേടിയത്.ഫലങ്ങളും തണലുമേകി വീട്ടു മുറ്റത്ത് പടർന്നു പന്തലിച്ചു വളർന്ന  മുത്തശ്ശി മാവ് കോടാലിക്ക് ഇരയാക്കുമ്പോൾ ഉരുത്തിരിയുന്ന പരിസ്ഥിതി പ്രശ്നങ്ങളും അത് വഴി ഉണ്ടാകുന്ന സങ്കീർണതകളുമാണ്‌ വാണിങ് എന്ന പേരിൽ അവതരിപ്പിച്ച ഈ സ്കിറ്റിലെ പ്രമേയം.സ്‌കൂൾ അധ്യാപകൻ ടി വി സജീവനാണ് സ്കിറ്റിന്റെ സംവിധാനവും,രംഗ സജ്ജീകരണവും ഒരുക്കിയത്.സ്കിറ്റിന് എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം ലഭിച്ചു 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad