Type Here to Get Search Results !

Bottom Ad

അജ്മാനിൽ ആവേശം പകർന്ന് കലാലയം ആറാം വാർഷികാഘോഷം; ക്രിക്കറ്റ്‌ ടൂർണമെന്റിൽ ട്വിൻസ് ബെദ്രംപള്ള ജേതാക്കൾ


അജ്‌മാൻ : (www.evisionnews.co)കലാലയം സൗഹൃദ കൂട്ടായ്മ ആറാം വാർഷികത്തോടനുബന്ധിച്ചു അജ്മാനിലെ ഹമരിയയിൽ സംഘടിപ്പിച്ച സൗഹൃദ സംഗമവും ക്രിക്കറ്റ്‌ ടൂർണമെന്റും നവ്യാനുഭവം പകർന്നു. യു. എ. ഇ യിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി പേരുടെ പങ്കാളിത്തം കൊണ്ട്  പരിപാടി ഏറെ ശ്രദ്ധേയമായി.  സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ച് നടന്ന ഫ്ളഡ് ലൈറ്റ് ക്രിക്കറ് ടൂർണമെന്റിൽ ട്വിൻസ് ബെദ്രം പള്ള ജേതാക്കളായി. വോയിസ്‌ ഓഫ് പൈക്കയാണ് റണ്ണേഴ്‌സ്. ടീം അൽ ഐൻ, കലാലയം ബ്ലാസ്റ്റേഴ്‌സ്, ട്വിൻസ് ബെദ്രം പള്ള, വോയിസ്‌ ഓഫ് പൈക്ക, ജുമൈറ 11,  മാജിക്‌ ഷെൽ മുസഫ്ഫ എന്നീ ടീമുകൾ പങ്കെടുത്തു. ബെദ്രം പള്ളയുടെ  അറഫാത് മാൻ ഓഫ് ദി സീരീസ് ആൻഡ് ബെസ്റ്റ് ബാറ്റ്സ്മാൻ ആയും ഫവാസ് ബെസ്റ്റ് ബൗളർ ആയും തിരഞ്ഞെടുക്കപ്പെട്ടു. 

സൗഹൃദ സംഗമം തുമ്പ ബിൽഡേഴ്‌സ് ഡയറക്ടർ ഫർവാസ് പി.സി ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ്‌ ടൂർണമെന്റ് ഐപിഎൽ ക്യാമ്പ് പ്ലയെർ ഇഖ്‌ബാൽ ഉളുവാർ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീൻ ചെച്ചു അധ്യക്ഷത വഹിച്ചു. സലീം എം. എസ്, ഷംസു സാർ, ജമാൽ നെല്ലിക്കട്ട, മുനീർ ഉറുമി, റസീൻ അബ്ദുള്ള, ശകീർ കമ്പാർ എന്നിവർ സംസാരിച്ചു. അസറുദ്ദീൻ ഉളുവാർ സ്വാഗതവും ശാക്കിർ ബോവിക്കാനം നന്ദിയും പറഞ്ഞു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad