Type Here to Get Search Results !

Bottom Ad

കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബണ്ടിച്ചാല്‍ സ്വദേശി ഇസ്മെയിലും കുടുംബവും അനിശ്ചിതകാല സമരത്തിൽ

കാസർകോട് :(www.evisionnews.co)കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കണമെന്നാവിശ്യപെട്ട് കുടുംബം സമരത്തില്‍.  ബണ്ടിച്ചാല്‍ സ്വദേശി ഇസ്മെയിലും കുടുംബവുമാണ് അനിശ്ചിതകാല സമരം ആരംഭിച്ചത് .തേക്കില്‍ വില്ലേജിലെ ബണ്ടിച്ചാലില്‍ യു.വി. ആയിഷയ്ക്ക് 1992 ല്‍ ഒരേക്കര്‍ കൈവശഭൂമിക്ക് സര്‍വ്വേ നമ്ബര്‍ 142/ഇയിൽ   പട്ടയം അനുവദിക്കുകയുണ്ടായി .എന്നാല്‍ തുടര്‍ന്ന് തേക്കില്‍ വില്ലേജ് ഓഫീസിലെ രേഖകളില്‍ 90.45 സെന്റ് ഭൂമി അനുവദിച്ചതായി തിരുത്തല്‍ കണ്ടെത്തി .9.15 സെന്റ് സ്ഥലം മറ്റൊരാള്‍ കൈവശം വെച്ചതായും കണ്ടെത്തി.
ഇയാള്‍ക്ക് ഭൂമി അനുവദിക്കുവാന്‍ വേണ്ടിയാണ് ആയിഷയുടെ പട്ടയത്തിലുള്ള ഭൂമി മുഴുവനായും നല്‍കാത്തതെന്നാണ് കുടുംബാംഗങ്ങളുടെ പരാതി. പട്ടയത്തിലെ അളവ് പ്രകാരമുള്ള ഭൂമി അനുവദിച്ചു കിട്ടണമെന്നാവശ്യപ്പെട്ട ആയിഷയുടെ മകന്‍ ഇസ് മെയിലും കുടുംബാംഗങ്ങളുമാണ് അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചത്.കൈയേറ്റ ഭൂമി ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടതിന് ശേഷം എട്ട് മാസം കഴിഞ്ഞാണ് വില്ലേജ് ഓഫീസര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചത് .ഇവരുടെ പരാതി ന്യായമാണെന്ന് തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും ഇനിയും ഈ കുടുംബത്തിന് നീതി ലഭ്യമായിട്ടില്ല

Post a Comment

0 Comments

Top Post Ad

Below Post Ad