Type Here to Get Search Results !

Bottom Ad

ഐഎസ്എല്‍ ഉദ്ഘാടന മല്‍സരം കൊച്ചിയിലേക്കു മാറ്റി


കൊല്‍ക്കത്ത  " : കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഐഎസ്എല്‍ നാലാം സീസണിലെ ഉദ്ഘാടന മല്‍സരം കൊച്ചിയിലേക്കു മാറ്റി. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കേരളാ ബ്ലാസ്റ്റേഴ്‌സും എടികെ കൊല്‍ക്കത്തയും തമ്മില്‍ നവംബര്‍ 17നു രാത്രി നടക്കേണ്ട മല്‍സരമാണ് കൊച്ചിയിലേക്കു മാറ്റിയത്. ഇക്കാര്യം ഐഎസ്എല്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഐഎസ്എല്‍ സെമിഫൈനല്‍, ഫൈനല്‍ വേദികള്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഇത്തവണ ഐഎസ്എല്‍ ഫൈനല്‍ കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചതോടെയാണ് ഉദ്ഘാടന മല്‍സരം കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഐഎസ്എല്‍ മാമാങ്കത്തിന്റേയും കലാശപ്പോര് കൊല്‍ക്കത്തയ്ക്കു ലഭിക്കുന്നത്. ഇതാദ്യമായാണ് കൊല്‍ക്കത്ത ഐഎസ്എല്‍ ഫൈനലിന് വേദിയാകുന്നത്.

ഇതോടെ, 2018 ഫെബ്രുവരി ഒന്‍പതിനു കൊച്ചിയില്‍ നടക്കേണ്ട മല്‍സരത്തിന്റെ വേദി കൊല്‍ക്കത്തയിലേക്കും മാറും. ഉദ്ഘാടന മല്‍സരം കൊച്ചിയില്‍ നടക്കുന്നതിനാല്‍ കൊല്‍ക്കത്തയുമായുള്ള രണ്ടാം പോരാട്ടം എവേ മൈതാനത്താണ് നടക്കേണ്ടത്. അതിനാലാണ് ഈ മാറ്റം.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad