Type Here to Get Search Results !

Bottom Ad

ശ്രുതിയുടെ മരണത്തില്‍ ദുരുഹത ഒഴിയുന്നില്ല:: തനിക്കെതിരെയുള്ള പരാതി സമ്മര്‍ദം മൂലമെന്ന് പിതാവ്, പോലീസ് അന്വേഷണം തുടങ്ങി


ബദിയടുക്ക (www.evisionnews.co): ബദിയടുക്ക മൂക്കംമ്പാറയിലെ വെങ്കിടേഷിന്റെ മകളും കുമ്പള സ്വകാര്യ കോളജിലെ പ്ലസ് വണ്‍ വിദ്യാത്ഥിനി ശ്രുതി (17)യുടെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രുതി തിങ്കളാഴ്ചയാണ് മരിച്ചത്. നാലു ദിവസംമുമ്പ് അബോധാവസ്ഥയിലായ നിലയിലായിരുന്നു ശ്രുതിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പരിശോധനയില്‍ രക്തത്തില്‍ എലിവിഷം കലര്‍ന്ന് മഞ്ഞപ്പിത്തത്തിലേക്ക് മാറിയതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിന് വിടുകയും ചെയ്തത്.

എലിവിഷം അകത്തുചെന്നിട്ടുണ്ടെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ രക്തസാമ്പിളും ആന്തരികാവയവങ്ങളുടെ സാമ്പിളും ഉള്‍പ്പടെ വിദഗ്ദ പരിശോധനക്കായി അയച്ചിട്ടുണ്ട്. അന്തിമ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ മരണകാരണം കൃത്യമായി പറയനാവൂ എന്നാണ് പോലീസ് പറയുന്നത്. 

അച്ഛന്‍ തന്നെ അടിച്ചെന്ന് കാണിച്ച് ശ്രുതി നല്‍കിയ പരാതിയില്‍ വെങ്കിടേഷിന്റെ മേല്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് പോലീസ് കേസെടുത്തിരുന്നു. 105 ദിവസം ജയിലില്‍ കഴിഞ്ഞ വെങ്കിടേഷിനെ കഴിഞ്ഞദിവസമാണ് കോടതി സ്വമേധയാ വിട്ടയച്ചത്. എന്നാല്‍ മകള്‍ മരിച്ചതോടെ സംഭവത്തില്‍ ദുരൂഹത ഉയര്‍ത്തി അച്ഛന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ്തനിക്കെതിരെ മകളെ കൊണ്ട് പരാതി കൊടുപ്പിച്ചത് ചിലരുടെ താല്‍പര്യപ്രകാരമാണന്നും പോലിസ് കാര്യക്ഷമായി അന്വേഷിച്ചാല്‍ എല്ലാം പുറത്തുവരുമെന്നുമാണ് വെങ്കിടേഷ് പറയുന്നത്. അതിനിടെ ശ്രുതിയുടെ ബന്ധുവില്‍ നിന്നും പോലീസ് വിശദമായ മൊഴിയെടുത്തിട്ടുണ്ട്. 


Keywords: Kasaragod, news, shruthi, death, doubt, in, police







Post a Comment

0 Comments

Top Post Ad

Below Post Ad