Type Here to Get Search Results !

Bottom Ad

ചരിത്രവിജയവുമായി ഇന്ത്യ; ശ്രീലങ്കയ്ക്ക് ഇന്നിങ്‌സ് തോല്‍വി


നാഗ്പുര്‍:  ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയവുമായി നാഗ്പുരില്‍ കോഹ്ലിപ്പടയുടെ തേരോട്ടം. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സിനും 239 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചുകയറിയത്. 405 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് കടവുമായി കളത്തിലിറങ്ങിയ ലങ്കയെ ഒന്നര ദിവസത്തെ കളി ബാക്കിനില്‍ക്കെ ഇന്ത്യന്‍ ബോളര്‍മാര്‍ 166 റണ്‍സിന് ഓള്‍ഔട്ടാക്കി. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്രന്‍ അശ്വിന്റെ മികവിലാണ് ഇന്ത്യയുടെ പടയോട്ടം. ലങ്കയുടെ അവസാന ബാറ്റ്‌സ്മാന്‍ ഗാമേജിനെ പുറത്താക്കിയാണ് അശ്വിന്‍ ചരിത്ര നേട്ടം കൈവരിച്ചത്. 54-ാം ടെസ്റ്റില്‍ 300 വിക്കറ്റ് നേട്ടം പിന്നിട്ട അശ്വിന്‍ 56-ാം ടെസ്റ്റില്‍ റെക്കോര്‍ഡ് കണ്ടെത്തിയ ഓസീസ് താരം ഡെന്നിസ് ലിലിയുടെ റെക്കോര്‍ഡാണ് തകര്‍ത്തത്. 66-ാം ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തിയ അനില്‍ കുംബ്ലെയുടെ ഇന്ത്യന്‍ റെക്കോര്‍ഡും അശ്വിന്‍ മറികടന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad