Type Here to Get Search Results !

Bottom Ad

ഇന്ത്യക്കെതിരെ കീവിസിന് 40 റണ്‍സ് ജയം; തിരുവനന്തപുരത്തെ മല്‍സരം നിര്‍ണായകം


രാജ്‌കോട്ട് : (www.evisionnews.co)  രാജ്‌കോട്ടില്‍ നടന്ന രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയെ വീഴ്ത്തിയ ന്യൂസീലന്‍ഡ് മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ 1-1ന് ഒപ്പമെത്തി. 40 റണ്‍സിനാണ് ഇന്ത്യയുെട തോല്‍വി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് കോളിന്‍ മണ്‍റോയുടെ സെഞ്ചുറി മികവില്‍ നിശ്ചിത 20 ഓവറില്‍ 196 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ മറുപടി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ട്വന്റി20 സെഞ്ചുറി കുറിച്ച കിവീസ് താരം കോളിന്‍ മണ്‍റോയാണ് കളിയിലെ കേമന്‍.

ഇതോടെ ഈ മാസം ഏഴിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന മല്‍സരം പരമ്പര വിജയികളെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായി. 42 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി 49 റണ്‍സെടുത്തു പുറത്തായി. ന്യൂസീലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad