Type Here to Get Search Results !

Bottom Ad

മുന്നാട് പീപ്പിൾസ് കോളേജ് ഓഫീസ് കെട്ടിടം മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മുന്നാട് :(www.evisionnews.co)കാസർകോട് കോ-ഓപ്പറേറ്റിവ് എജ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പീപ്പിൾസ് സഹകരണ ആർട്സ് ആൻഡ് സയൻസ് കോളേജിനു വേണ്ടി നിർമ്മിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉൽഘാടനം സംസ്ഥാന തൊഴിൽ- എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു.1800 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പഴമയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ആധുനിക രീതിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
കെ.കുഞ്ഞിരാമൻ എം.എൽ.എ മുഖ്യാതിഥിയായി.കാസർകോട് കോ-ഓപ്പറേറ്റിവ് എജ്യുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രൻ,ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.രാമചന്ദ്രൻ, പി.ദിവാകരൻ, സി.ബാലൻ, പി.ടി.എ.പ്രസിഡണ്ട്  ടി.പി.അശോക് കുമാർ, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.രമണി, ഭരണ സമിതി അംഗങ്ങളായ എം.അനന്തൻ, എ.വിജയൻ, ജി. പുഷ്പാകരൻ ബെണ്ടിച്ചാൽ, കെ.ബാലകൃഷ്ണൻ, കെ വി ഭാസ്കരൻ, എൻ ടി ലക്ഷ്മി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad