Type Here to Get Search Results !

Bottom Ad

വിവിധ മേഖലകളിൽ പ്രശസ്തരായവർക്ക് ഇഖ്‌വാന്‍സിന്റെ സ്‌നേഹാദരം


കാസർകോട്; (www.evisionnews.co)ഇഖ്‌വാന്‍സ് നല്‍കുന്ന  സ്‌നേഹാദരം 'വി പ്രൗഡ് അടുക്കത്ത്ബയലന്‍സ്' അടുക്കത്ത് ബയലില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ പരിപാടി എന്‍.എ. നെല്ലിക്കുന്ന്  എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രശസ്തരായ അടുക്കത്ത്ബയല്‍ സ്വദേശികള്‍ക്കാണ് സ്‌നേഹോപഹാരം നല്‍കിയത്.  അബ്ദുല്‍ കരീം, തമീം അടുക്കത്ത്ബയല്‍, കെ.ജി. അബ്ദുറസാഖ്, ഖുര്‍ആന്‍ കോളേജ് പ്രിന്‍സിപ്പാള്‍ അല്‍ ഹാഫിസ് ഷാക്കിറുദ്ദീന്‍, ചന്ദ്രശേഖര്‍, മുഹമ്മദ് ആരിഫ്, അടുക്കത്ത്ബയലിലെ മജ്‌ലിസ് ഖുര്‍ആന്‍ കോളേജില്‍ നിന്നും  അല്‍ബയാന്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും  ഖുര്‍ആന്‍ മനപാഠമാക്കിയ അടുക്കത്ത്ബയല്‍ പ്രദേശത്തുള്ളവരെയും ചടങ്ങില്‍ ആദരിച്ചു.  കുഞ്ഞു ബേബി ഫാത്തിമത്ത് ലൈബയുടെ ജീവന്‍ രക്ഷിക്കുതിന് ആംബുലന്‍സില്‍ ഉണ്ടായിരുന്ന  നഴ്‌സ് ജിന്റോയെയും ആംബുലന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുനീറിനെയും ചടങ്ങില്‍ ആദരിച്ചു.  ഇഖ്‌വാന്‍സിന്റെ സീനിയര്‍ ക്രിക്കറ്റ് കളിക്കാരായ സമീര്‍, തമീം കുില്‍, ശാഫി, ശമീം കുന്നിൽ , മന്‍സൂര്‍, തബ്ഷീര്‍ എന്നിവര്‍ക്ക് പ്രത്യേകം ഉപഹാരം നല്‍കി. ഇഖ്‌വാന്‍സ് പ്രസിഡന്റ് മുനീര്‍ എം.എം. അദ്ധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഹിം മുഖ്യാതിഥി ആയിരുന്നു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.എ. ഷാഫി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗസിലര്‍ ഹനീഫ, കാസര്‍കോട് ജനമൈത്രി പോലീസ് സി.ആര്‍.ഒ. എ.എസ്.ഐ. രാജീവ്, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, കെ.ജി. അബ്ദുല്‍ റസാഖ്, അല്‍ ഹാഫിസ് ഷാക്കിറുദ്ദീന്‍, മാധ്യമപ്രവര്‍ത്തകന്‍ എബി കുട്ടിയാനം, അഷറഫ് അലി ചേരങ്കൈ,  തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബ് സ്വാഗതവും ഷറഫ് ടി. നന്ദിയും പറഞ്ഞു. 




Post a Comment

0 Comments

Top Post Ad

Below Post Ad