Type Here to Get Search Results !

Bottom Ad

ഇഖ്‌വാന്‍സിന്റെ സ്‌നേഹാദരം 'വി പ്രൗഡ് അടുക്കത്ത്ബയലന്‍സ്' ഞായറാഴ്ച്ച

കാസർകോട്: (www.evisionnew.co) ഇഖ്‌വാന്‍സ് നല്‍കുന്ന  സ്‌നേഹാദരം വി പ്രൗഡ് അടുക്കത്ത്ബയലന്‍സ് നവംബര്‍ 26 ഞായറാഴ്ച നടക്കും.  പ്രശസ്തരായ അടുക്കത്ത്ബയല്‍ സ്വദേശികള്‍ക്കാണ് സ്‌നേഹോപഹാരം നല്‍കുന്നത്.  അബ്ദുല്‍ കരീം, തമീം അടുക്കത്ത്ബയല്‍, കെ.ജി. അബ്ദുറസാഖ്, ചന്ദ്രശേഖര്‍, മുഹമ്മദ് ആരിഫ്, അടുക്കത്ത്ബയലിലെ മജ്‌ലിസ് ഖുര്‍ആന്‍ കോളേജില്‍ നിന്നും  അല്‍ബയാന്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും  ഖുര്‍ആന്‍ മനപാഠമാക്കിയ അടുക്കത്ത്ബയല്‍ പ്രദേശത്തുള്ളവരെയും ചടങ്ങില്‍ ആദരിക്കും.  കുഞ്ഞു ബേബി ഫാത്തിമത്ത് ലൈബയുടെ ജീവന്‍ രക്ഷിക്കുന്നതിന് ആംബുലന്‍സില്‍ ഉണ്ടായിരുന്ന  നഴ്‌സ് ജിന്റോയ്ക്ക് ചടങ്ങില്‍ പ്രത്യേക ആദരം നല്‍കും.  ഇഖ്‌വാന്‍സിന്റെ സീനിയര്‍ ക്രിക്കറ്റ് കളിക്കാരെയും ചടങ്ങില്‍ ആദരിക്കും.  എന്‍.എ നെല്ലിക്കുന്ന്  എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഹിം, വാര്‍ഡ് കൗസിലര്‍ ഹനീഫ, കാസര്‍കോട് സബ്ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.എ. ഷാഫി, മാധ്യമപ്രവര്‍ത്തകന്‍ എബി കുട്ടിയാനം തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിക്കും.





Post a Comment

0 Comments

Top Post Ad

Below Post Ad