Type Here to Get Search Results !

Bottom Ad

യു എ ഇ ദിനം; അബുദാബിയിൽ ഇന്ത്യൻ ഇസ്ലാമിക് സെന്റർ വാക്കത്തോൺ സംഘടിപ്പിക്കും


അബുദാബി: (www.evisionnews.co)യു എ ഇയുടെ നാൽപ്പത്തി ആറാം ദേശീയ ദിനത്തിന്  ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് അബുദാബി നഗരത്തിൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ  വാക്കത്തോൺ സംഘടിപ്പിക്കും.

ഡിസംമ്പർ ഒന്നിന് വെള്ളിയാഴ്ച്ച  ഉച്ചക്ക് രണ്ടര മണിക്ക് അബുദാബി കോർണിഷ് ഹിൽട്ടൺ ഹോട്ടൽ പരിസരത്ത് ആരംഭിക്കുന്ന ഘോഷ യാത്രയിൽ കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ പങ്കെടുക്കും. പരിപാടിക്ക് കൊഴുപ്പേകി ദഫ് മുട്ട്, കോൽക്കളി ,അറബിക് ഡാൻസ് ഉൾപ്പെടെ നിരവധി പരിപാടികൾ അരങ്ങേറും.അബുദാബിയിലെ സാമൂഹ്യ- സാംസ്കാരിക- വ്യാവസായിക  രംഗങ്ങളിലെ പ്രമുഖർ വർണ്ണ ശബളമായ പരിപാടികൾ അണിനിരക്കും.അന്നം തരുന്ന രാജ്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തുന്ന പരിപാടിയിൽ  മലയാളികളടക്കമുള്ള 
ആളുകൾ  പങ്കെടുക്കണമെന്ന് ഇസ്ലാമിക് സെന്റർ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad