Type Here to Get Search Results !

Bottom Ad

ബ്രദേഴ്സ് ബേക്കൽ യുഎഇ കമ്മിറ്റിയുടെ ഐഎഎച്ച് ഗൾഫ് കപ്പ് സീസൺ 2 ഡിസംബർ 1 ന്

ഷാർജ: (www.evisionnews.co)ബ്രദേഴ്സ് ബേക്കൽ യുഎഇ കമ്മിറ്റി സംഘടിപ്പിക്കുന്ന ഐഎഎച്ച് ഗൾഫ് കപ്പ് സീസൺ 2 ഡിസംബർ ഒനിന്  വെള്ളിയാഴ്ച ദുബൈയിൽ നടക്കും. ഖിസൈസ് ഏരിയയിലെ ബിൽവ സ്കൂൾ ഗ്രൗണ്ടിൽ രാത്രി 9 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. പ്രമുഖരായ 16 ടീമുകൾ മത്സരിക്കുന്ന ഗൾഫ് കപ്പിലെ ജേതാക്കൾക്ക് ട്രോഫിക്ക് പുറമെ 5555 ദിർഹം പ്രൈസ് മണിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 3333 ദിർഹവും ട്രോഫിയും സമ്മാനിക്കും.

ബ്രദേഴ്സ് ബേക്കൽ യുഎഇ കമ്മിറ്റി ഒരുക്കുന്ന യുഎഇയുടെ നാൽപത്തി ആറാമത് ദേശീയ ദിനാഘോഷവും അരങ്ങേറും. പരിപാടിയുടെ ബ്രോഷർ ഷാർജയിൽ നടന്ന ചടങ്ങിൽ തബാസ്ക്കോ ഗ്രൂപ്പ് എംഡി ബഷീർ മാളികയിൽ കെസെഫ് വൈസ് ചെയർമാൻ ബി മുഹമ്മദ് കുഞ്ഞിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഗഫൂർ ബേക്കൽ അധ്യക്ഷത വഹിച്ചു. ഹനീഫ കോട്ടക്കുന്നു, ഗഫൂർ കടപ്പുറം, ജാഫർ എ.ബി, സിറാജ് ബേക്കൽ സംബന്ധിച്ചു. റഷീദ് കോട്ടക്കുന്ന് സ്വാഗതവും നജാത്ത് ഹംസ നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad