Type Here to Get Search Results !

Bottom Ad

സമഗ്ര ശുചിത്വമാലിന്യ സംസ്‌കരണം; ശില്‍പ്പശാല നടത്തി


കാസർകോട്:(www.evisionnews.co)ഹരിത കേരളം മിഷന്റെയും, ജില്ലാ ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സമഗ്ര ശുചിത്വ മാലിന്യ സംസ്‌ക്കരണ പദ്ധതികളുടെ അവലോകനവും, തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവുമായി ബന്ധപ്പട്ട് തെരെഞ്ഞെടുത്ത പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കുമുള്ള ശില്‍പശാല ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടത്തി.  ശില്‍പശാലയില്‍ ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍  ഡി.വി അബ്ദുള്‍ ജലീല്‍,  അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി. സുകുമാരന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. പി സുബ്രഹ്മണ്യന്‍, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നിനോജ്, പ്രോഗ്രാം ഓഫീസര്‍ അഭിഷേക് വി.ജെയിംസണ്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് പി മുഹമ്മദ് നൗഷാദ്, ക്ലീന്‍ കേരള കമ്പനി പ്രോജക്ട് എക്‌സിക്യൂട്ടീവ്  ബി മിഥുന്‍, റിസോഴ്‌സ്‌പേഴ്‌സണ്‍  എച്ച്.കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad