Type Here to Get Search Results !

Bottom Ad

ഹാദിയയെ കാണാന്‍ ശ്രമം വേണ്ട, ഷെഫിന്‍ ജഹാന്‍ അതിന് മുതിർന്നാൽ നിയമപരമായി നേരിടുമെന്ന് ഹാദിയയുടെ പിതാവ് അശോകന്‍

Thumb Imageന്യുഡല്‍ഹി: (www.evisionnews.co)സേലത്തെ കോളേജിലെത്തി ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന്, ഹാദിയയുടെ പിതാവ് അശോകന്‍.ഷെഫിന് തീവ്രാദബന്ധമുണ്ടോയെന്ന് തീരുമാനിക്കേണ്ടതു കോടതിയാണെന്നും ഹാദിയയെ കാണാന്‍ സേലത്തേക്ക് പോകുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കോളേജിലെത്തി ഹാദിയയെ കാണുമെന്ന് ഷെഫിന്‍ ജഹാന്‍ പറഞ്ഞു. ഹാദിയയെ കാണരുതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും ഷെഫിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഹാദിയയെ വിട്ടുകിട്ടുന്നതിനുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. തനിക്കൊപ്പം വിട്ടയക്കണമെന്ന് ഹാദിയ പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഷെഫിന്‍ പറഞ്ഞു. ഹാദിയയ്ക്ക് മുഴുവന്‍ സമയവും കോളേജിലും ഹോസ്റ്റലിലും സുരക്ഷ ഒരുക്കുമെന്ന് സേലം ഡിസിപിയും പ്രതികരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad