Type Here to Get Search Results !

Bottom Ad

കനത്ത സുരക്ഷയില്‍ ഹാദിയ സുപ്രീംകോടതിയില്‍


ന്യൂഡല്‍ഹി : (www.evisionnews.co)  മതംമാറ്റ വിവാഹത്തില്‍ നിലപാട് അറിയിക്കാന്‍ വൈക്കം സ്വദേശി ഹാദിയ (അഖില) സുപ്രീംകോടതിയിലെത്തി. തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹാദിയ കോടതിയില്‍ ഹാജരാകുന്നത്. ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ഹര്‍ജിയാണ് കോടതി ആദ്യം പരിഗണിക്കുന്നത്. പിതാവിന്റെ ആവശ്യത്തെ എന്‍ഐഎയും പിന്തുണയ്ക്കുന്നുണ്ട്. ഇതിനു ശേഷം ഷെഫിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കും.

ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ എത്തിയ ഹാദിയയെയും രക്ഷിതാക്കളെയും കേരള ഹൗസിലാണു പാര്‍പ്പിച്ചിരിക്കുന്നത്. കനത്ത പൊലീസ് കാവലിലാണു കേരള ഹൗസ്. ഷെഫിന്‍ തന്റെ ഭര്‍ത്താവാണെന്നു ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തരോടു ഹാദിയ പറഞ്ഞിരുന്നു. എന്നാല്‍ അടിച്ചേല്‍പ്പിച്ച ആശയത്തിന്റെ പശ്ചാത്തലത്തിലുള്ള ഹാദിയയുടെ മൊഴികള്‍ പരിഗണിക്കരുതെന്നാകും എന്‍ഐഎ ഇന്നു വാദിക്കുക. നേരത്തെ മുദ്രവച്ച നാലു കവറുകളിലായി എന്‍ഐഎ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഹാദിയയുടെ ദുര്‍ബലമായ മാനസികാവസ്ഥ പരിഗണിച്ചാണു ഹൈക്കോടതി വിവാഹമോചന ഉത്തരവു പുറപ്പെടുവിച്ചതെന്നും അശോകനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അശോകന്റെ രണ്ടു ബന്ധുക്കള്‍ സമാനമായ മാനസികാവസ്ഥ ഉള്ളവരാണ്. അവരുടെ ചികിത്സാരേഖകള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കാനാണ് അഭിഭാഷകര്‍ ആലോചിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad